കൊല്ലം: കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും വേഗത്തിലും നടപ്പിലാക്കണമെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് ആവശ്യപ്പെട്ടു. അഖില കേരള ധീവരസഭ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കെഎംഎഫ്ആര്‍ ആക്ട് ഭേദഗതി ചെയ്യണമെന്നും ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ധീവരസഭ പ്രതിനിധികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സി.ആര്. മഹേഷ് എംഎല്‍എ നിര്‍വഹിച്ചു. ധീവരസഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആര്. പൊന്നപ്പന് അധ്യക്ഷനായി. നഗരസഭാ ചെയര്മാന് കോട്ടായില്‍ രാജു, സഭ സെക്രട്ടറി ബി. പ്രിയകുമാര്‍, ജെ. വിശ്വംഭരന്, കെ.ആര്. രാജേഷ്, യു. രാജു, എം. വത്സലന്‍, ആര്. ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: