ആലപ്പുഴ: ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലെ വന്‍ തട്ടിപ്പുകള്‍ക്കെതിരെ നിക്ഷേപകര്‍ സമരം നടത്തുന്നതിനിടെ ഇവിടങ്ങളില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ്, സിപിഎം അനുകൂല സംഘടനകള്‍ യോജിച്ച് നടത്തിയ സമരം പ്രഹസനമായി. കോണ്‍ഗ്രസ് ഭരിക്കുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിയില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുന്നില്‍ നടത്തിവരുന്ന സത്യഗ്രഹം അനിശ്ചിതകാല നിരാഹാരത്തിലേക്ക്.
നിക്ഷേപകരുടെ സമരം ശനിയാഴ്ച ഒരുമാസമായിട്ടും ഭരണസമിതിയുടെ ഭാഗത്തുനിന്നും പ്രശ്ന പരിഹാരത്തിനുള്ള ഇടപെടലുകളൊന്നും ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നതെന്ന് നിക്ഷേപകര്‍ പറഞ്ഞു. ഇവിടെ അഴിമതിക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. സിപിഎം ആകട്ടെ സമരക്കാര്‍ക്കൊപ്പവും. പട്ടണക്കാട്, കൈനകരി, ചേര്‍ത്തല, രാമങ്കരി തുടങ്ങി ഒരു ഡസനിലേറെ ബാങ്കുകളിലെ അഴിമതികള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് വെള്ളത്തിലായിരിക്കുന്നത്. സിപിഎമ്മും, കോണ്‍ഗ്രസും ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളാണിവ.
ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനും, ഇടപാടുകാരായ സാധാരണക്കാരുടെ നിക്ഷേപ തുക സംരക്ഷിക്കാനും കേന്ദ്രസര്ക്കാര്കൊണ്ടു വരുന്ന നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സിപിഎമ്മും, കോണ്‍ഗ്രസും പ്രഖ്യാപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പോഷക സംഘടനകള്‍ചേര്‍ന്ന രൂപീകരിച്ച സഹകരണ സമിതിയാണ് കേന്ദ്രത്തിനെതിരെ യോജിച്ച സമരം നടത്തുന്നത്. ഒരു ഭാഗത്ത് സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്കൊപ്പം സമരം നടത്തുകയും, മറുഭാഗത്ത് തട്ടിപ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളെ ഇവര്‍ യോജിച്ച് തകര്‍ക്കാനും ശ്രമിക്കുന്ന എന്നതാണ് വിരോധാഭാസം.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ സഹകരണ സംരക്ഷണ സമിതി നേതൃത്വത്തില്‍ സഹകരണ ജീവനക്കാര്‍ ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി കെ ഷാജിമോഹന്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: