ഒരു മനുഷ്യന് എന്തു ചെയ്യുകയാണെങ്കിലും, അതെല്ലാം സംഭവിക്കുന്നത് അവന് ശേഖരിച്ച അറിവില്‍ നിന്നുമാണ്. അറിവ് എന്നാല്‍ നിങ്ങള്‍ പത്രമോ, പുസ്തകമോ വായിക്കുന്ന കാര്യമല്ല. കണ്ടും, കേട്ടും, രുചിച്ചും, മണത്തും, സ്പര്ശിച്ചും നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ സ്ഥിരമായി അറിവുകള്‍ ശേഖരിക്കുകയാണ്. നിങ്ങളുറങ്ങുമ്പോള്‍ പോലും ഇത് തുടരും.
ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ നടന്നിട്ടുണ്ട്, ഒരാള്‍ നന്നായി ഉറങ്ങുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുകപോലും ചെയ്യാത്ത ഭാഷയിലുള്ള 10 വാക്യങ്ങള്‍ അയാളെ കേള്‍പ്പിച്ചു. എന്നിട്ടും, പില്ക്കാലത്ത് അയാളെ ഹിപ്നോട്ടൈസ് ചെയ്ത് ആ 10 വാക്യങ്ങള്‍ അയാളെക്കൊണ്ട് വീണ്ടും പറയിച്ചു. അബോധാവസ്ഥയിലായിരുന്നിട്ടും, ഒരു ടേപ് റിക്കാര്ഡറിനെ പോലെ അയാള്‍ എല്ലാം ശേഖരിച്ചിരുന്നു.
അപ്പോള്‍ നിങ്ങളുടെ ബോധത്തിലല്ലാത്ത വളരെയധികം വിവരങ്ങളുണ്ട്. നിങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നു എന്ന വസ്തുതയെ ഒന്നു ശ്രദ്ധിക്കൂ. നടക്കുകയെന്നത് വളരെ ലളിതമാണ്. എന്നാല്‍ രണ്ടുകാലില്‍ നടക്കുകയെന്ന പ്രവൃത്തിയെ നിങ്ങള്‍ വിശകലനം ചെയ്താല്‍, വളരെയധികം സങ്കീര്‍ണ്ണമാണത്. എങ്ങനെ ഭാരവ്യതിയാനമുണ്ടാവുന്നു, പേശികളിലെന്ത് സംഭവിക്കുന്നു, അങ്ങനെയെല്ലാത്തിന്റെയും യോജിച്ചുള്ള ആ പ്രവൃത്തിയെ നോക്കിയാല്‍, വളരെയധികം സങ്കീര്‍ണ്ണമായ സംഭവമാണത്. യുക്തിപൂര്‍വ്വം അത് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്ക് ഒരു ധാരണയിലെത്താനാവില്ല. ഒരായുഷ്ക്കാലം മുഴുവനും പഠിച്ചാല്‍ പോലും നിങ്ങളൊരിടത്തും എത്തില്ല. അത്രയ്ക്കും സങ്കീര്‍ണ്ണമാണെങ്കിലും നമുക്കെല്ലാം നടക്കാനാവും. സഹജാവബോധത്തോടെ നമുക്കത് അതറിയാം, യുക്തിപരമായല്ല.
നല്ലൊരുദാഹരണം ഡ്രൈവിങ്ങാണ്. നിങ്ങളാദ്യമായി കാര്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍, നിങ്ങളത് പതുക്കെ ഓണ്‍ ചെയ്തു, പിന്നെ ക്ലച് ചവിട്ടുന്നു, ഫസ്റ്റ് ഗിയര്‍ ഇടുന്നു, ശ്രദ്ധയോടെ ക്ലച് വിടുന്നു, പക്ഷെ വണ്ടി ചാട്ടത്തോടെ നില്ക്കുന്നു. എന്നാല്‍ ഒരു 10 വര്‍ഷമായി നിങ്ങളത് ഓടിക്കുകയാണെങ്കില്‍ ഫോണില്‍ സംസാരിക്കുകയാണെങ്കില്‍ പോലും എല്ലാം കൃത്യമായി നടക്കുന്നു. അതേസമയം 10 വര്‍ഷത്തിന് ശേഷമാണെങ്കില്‍ പോലും കാറോടിക്കാന്‍ എന്താണ് ഓരോന്നായി ചെയ്യേണ്ടതെന്ന് കാറിലിരുന്നിങ്ങനെ ചിന്തിച്ചാല്‍, ആദ്യം ഓണ്‍ ചെയ്യണം,
പിന്നെ ക്ലച്, പിന്നെ ഗിയര്‍, പിന്നെ ക്ലച്….’ വീണ്ടും നിങ്ങള്ക്കതോടിക്കേണ്ടതെങ്ങനെന്നത് ആശയക്കുഴപ്പമാകും.
സഹജാവബോധം എന്നത് ഗ്രാഹ്യത്തിന്റെ മറ്റൊരു തലമല്ല, കണക്കുകൂട്ടലിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ വേഗത്തില്‍ കണക്കുകൂട്ടുകയാണെന്നു മാത്രം. അപ്പോഴും അതേ വിവരങ്ങള്‍ തന്നെയാണ് നിങ്ങളിലുള്ളത്. നിങ്ങളുടെ ബുദ്ധി കൂടുതല്‍ സഹജാവബോധം കാണിക്കുകയാണെങ്കില്‍ നിങ്ങള്ക്കറിയാവുന്നതിനെ കൂടുതല്‍ നന്നായി ഉപയോഗിക്കാനാവും. പഴയ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്കും, സ്മാര്‍ട്ട് ഫോണില്‍നിന്നും ഐഫോണിലേക്കും മാറിയപ്പോള്‍ നമ്മള് പുതിയതൊന്നും കണ്ടുപിടിച്ചിട്ടില്ല. നമ്മള് അതിനെ നന്നായി ഉപയോഗിക്കാന്‍ പഠിക്കുന്നുവെന്ന് മാത്രമേയുള്ളു. സഹജാവബോധത്തിന്റെ കാര്യത്തില്‍ നമ്മുടെ തലച്ചോറും ഇങ്ങനെ തന്നെയാണ്. അത് ഗ്രാഹ്യത്തിന്റെ മറ്റൊരു തലമൊന്നുമല്ല.
മറ്റൊരു തലത്തിലുള്ള ധാരണ ലഭിക്കണമെങ്കില്‍, ഇപ്പോഴുള്ള പരിധികളില്‍ നിന്നും നിങ്ങളുടെ ഗ്രഹണശേഷിയെ മെച്ചപ്പെടുത്തണം. അതാണ് ആത്മീയത- നിങ്ങളുടെ ഗ്രഹണശേഷിയെ മെച്ചപ്പെടുത്തുക. അടിസ്ഥാനപരമായി ആത്മീയതയെന്നാല്‍, ഭൗതീകത്തിനപ്പുറം പോവുക എന്നതാണ്. അഥവാ ഭൗതീകമല്ലാത്ത ഒരു തലം നിങ്ങളുടെ ജീവിതയാഥാര്‍ഥ്യമായി മാറിയാല്‍, നിങ്ങള്‍ ആത്മീയതയില്‍ ആയിരിക്കുന്നു. ഞാന്‍ ആത്മീയതയെന്ന് പറയുമ്പോള്‍, അതുവെറും ശരീരവും മനസ്സും മാത്രമല്ല. നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുന്നതെല്ലാം ഭൗതീകമാണ്. നിങ്ങള്‍ക്കത് മറികടക്കാനായാല്‍, അല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, അതിനപ്പുറമുള്ളതിനെ ഗ്രഹിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമായാല്‍, നിങ്ങള്‍ ആത്മീയതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: