കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ കോട്ടയം കുടയംപടി സ്വദേശി സദന്. XG 218582 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 12 കോടിയാണ് ഒന്നാം സമ്മാനം.
ഇന്ന് രാവിലെയാണ് സദന് ബമ്പര്‍ ടിക്കറ്റ് വാങ്ങിയത്. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ടിക്കറ്റ് തുക കൊണ്ട് മകളുടെ ഭാവി ജീവിതം നല്ല നിലയിലാക്കാാണ് ഉദ്ദേശിക്കുന്നതെന്നും സദന് അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.
ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 6 പരമ്പരകളിലായി വില്‍പ്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: