അമ്പലപ്പുഴ: പത്ത് നാള്‍ നീണ്ട ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അമ്പലപ്പുഴ സംഘം മടങ്ങിയെത്തി. അഞ്ചിന് കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തില്‍ എത്തിയാണ് സംഘം തഥ ഘോഷയാത്രയുടെ അകമ്പടിയോടെ യാത്ര ആരംഭിച്ചത്.
നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ എത്തി ആഴി പൂജ നടത്തി. തുടര്‍ന്ന് എരുമേലി പേട്ടതുള്ളലും, എരുമേലി ക്ഷേത്രത്തിലെ ആഴി പൂജയു കഴിഞ്ഞ് പമ്പയില്‍ സദ്യ നടത്തി മലകയറിയ സംഘത്തെ സന്നിധാനത്ത് ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. മകര വിളക്ക് ദിവസം രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപ്പൂജക്ക് മഹാനിവേദ്യവും നടത്തി. മകരവിളക്ക് ദര്‍ശനത്തിനു ശേഷം കര്‍പ്പൂരാഴി പൂജയും നടത്തി.
ഇന്നലെ വൈകിട്ട് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും കര്‍പ്പൂര താലമേന്തി ശീവേലി നടത്തി തീരുവാഭരണം ചാര്‍ത്തി ദര്‍ശനം കഴിഞ്ഞ് ഏഴു മണിയോടെ മല ഇറങ്ങി. സമൂഹപ്പെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മുന്നൂറോളം സ്വാമി മാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: