ചെങ്ങന്നൂര്‍: രാജ്യത്ത് നടക്കുന്ന എല്ലാ ദീകരപ്രവര്ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയെന്ന് ബിജെപി സംസ്ഥാന ജന: സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. മുന്‍പും കേരളത്തില്‍ മതതീവ്രവാദത്തിന്റെ സാന്നിധ്യവും അക്രമവും ഉണ്ടായിരുന്നു.
അവ ഒറ്റപ്പെട്ടതും ചുരുക്കം ചിലരില്‍ ഒതുങ്ങുന്നതും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമായിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന അക്രമങ്ങള്‍ക്ക് വ്യാപകമായ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിക്കുന്നു.
ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയപ്രതിരോധം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് അഡ്വ: നാരായണന് നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അശോകന് കുളനട, ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്, ബി. കൃഷ്ണകുമാര്‍, സജു ഇടക്കല്ലില്‍, വിമല്‍ രവീന്ദ്രന്, എല്‍. പി ജയചന്ദ്രന്, കെ. ജി കര്‍ത്ത, പ്രമോദ് കാരയ്ക്കാട്, സതീഷ് കൃഷ്ണന്, ശ്രീരാജ് ശ്രീവിലാസം, ഡോ: ഗീത, കലാരമേശ്, കെ. മോഹന്‍കുമാര്‍, സജു കുരുവിള, അനീഷ് മുളക്കുഴ, രമേശ് പേരിശേരി, രശ്മി സുഭാഷ്, ശ്രീജ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: