കോഴിക്കോട്: സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാക്കരുതെന്ന് പിണറായി വിജയന് താക്കീത് നല്‍കി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി.
‘കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുത്’- സിപിഎമ്മിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ കേന്ദ്രഇടപെടലിന് മുതിര്‍ന്നേക്കുമെന്ന താക്കീത് പരോക്ഷമായി നല്‍കി കെ. മുരളീധരന്‍ പറഞ്ഞു.
ഇടത്തേ കരണത്ത് അടിച്ചാല്‍ വലത്തേ കരണം കാണിച്ച് കൊടുക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ വലത്ത് കരണത്ത് അടിച്ചാല്‍ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. – കെ. മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: