കോട്ടയം : പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ. അടുത്തിടെ പുറത്തുവന്ന കോട്ടയത്തെ പങ്കാളി കൈമാറ്റക്കേസ് ഏറെ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ കേസ് ബലാത്സംഗക്കേസ് ആയാണ് കണക്കാക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. അതാണ് കേസില്‍ നിര്‍ണായകമായത്. കോട്ടയം സ്വദേശിനി നല്കിയ ഈ പരാതിയില്‍ ഒമ്പത് പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടിക്കാന്‍ പോലീസിന് ആയത്. ബാക്കിയുള്ളവര്‍ക്കായി ഇപ്പോഴും അന്വേഷണം നടത്തി വരികയാണ്. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസില്‍ അറസ്റ്റില്‍ ആകാന്‍ ഉള്ളത്. ഇതില്‍ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. മറ്റ് രണ്ടുപേരും ഒളിവിലാണ്.
എന്നാല്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ നിയമപരമായ പരിമിതികളുണ്ടെന്നാണ് പോലീസ് ചൂണ്ടികാണിക്കുന്നത്. അയ്യായിരത്തോളം അംഗങ്ങളാണ് ഈ പങ്കാളി കൈമാറ്റ ഗ്രൂപ്പുകളില്‍ ഉള്ളത്. പരസ്പര സമ്മത പ്രകാരമാണ് ഇവ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോലീസ് നടപടി സ്വീകരിച്ചാല്‍ സദാചാര പോലീസ് എന്ന തരത്തിലേക്ക് ആകും ഇത് നീങ്ങുകയെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: