മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും അവിചാരിത ചെലവുകള്‍ വര്‍ധിക്കും. മേലധികാരികളോട് അവസരവാദത്തിന് പോകരുത്. ആശയവിനിമയത്തില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ അധികൃതരുടെ പ്രീതി നേടും. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. പ്രവര്‍ത്തന മേഖലകളോടു ബന്ധപ്പെട്ട വിദേശയാത്ര വേണ്ടിവരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും. ദാമ്പത്യ അനൈക്യതകള്‍ അനുഭവപ്പെടും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
അപ്രധാനങ്ങളായ കാര്യങ്ങള്‍ ആലോചിച്ച് ആധി വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കണം. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുണ്ടാകും. സാമ്പത്തികനേട്ടം കുറയും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
അനുവര്‍ത്തിച്ചു വന്നിരുന്ന ആശ്രിത ജോലി ഉപേക്ഷിച്ച് സ്വന്തം പ്രവൃത്തികള്‍ തുടങ്ങിവയ്ക്കും. വിവിധങ്ങളായ പ്രവൃത്തികള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ചെയ്ത് തീര്‍ക്കും. കുടുംബത്തിലെ അസന്തുഷ്ടി ഒഴിവാക്കുവാന്‍ പരമാവധി ശ്രമിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സഹപ്രവര്‍ത്തകര്‍ തുടങ്ങുന്ന സംരംഭത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുവാനിടവരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സാഹചര്യവും ഉന്മേഷവും ഉത്സാഹവും വര്‍ധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മേലധികാരിയുടെ തെറ്റിദ്ധാരണയ്ക്ക് വ്യക്തമായ വിശദീകരണം നല്‍കും. നിരവധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തു തീര്‍ക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കുവാനിടവരും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനുള്ള തീരുമാനം ഭാവിയിലേക്കു ഗുണകരമാവും. കുടുംബാംഗങ്ങളില്‍ ചിലരുടെ മൗഢ്യ മനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും. വാഹന ഉപയോഗം സൂക്ഷിക്കണം.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പ്രായോഗിക വശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സഫലമാകും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ഉത്സാഹവും ഉന്മേഷവും കാര്യനിര്‍വഹണ ശക്തിയും വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ പങ്കാളി നിമിത്തം സാമ്പത്തിക നഷ്ടം അനുഭവപ്പെടും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
അപവാദ ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകും. ആത്മീയ വിചാരങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. പ്രവര്‍ത്തന മേഖലകളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: