ലക്നൗ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവര്‍ത്തകരോടാണ് അദ്ദേഹം സംസാരിക്കുക.
കോറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നേരിട്ടുള്ള സംവാദം ഒഴിവാക്കിയിയിട്ടുണ്ട്. പകരം വെര്‍ച്വലായിട്ടാകും അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബിജെപി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നമോ ആപ്പുവഴി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവര്‍ത്തര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോറോണ പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 വരെ റാലികള്‍ക്കും, റോഡ് ഷോകള്‍ക്കും വിലക്കുണ്ട്. നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യത്തെ രാഷ്ട്രീയ പരിപാടിയാണ് നടക്കാനിരിക്കുന്നത്. വരണാസിയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഊര്‍ജ്ജം പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: