ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മരണസംഖ്യ ചുരുക്കിക്കാട്ടിയെന്ന് നുണ വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പങ്കുവെച്ച ട്വീറ്റിലൂടെയാണ് രാഹുല്‍ വീണ്ടും സര്‍ക്കാരിനെതിരെ ചെളിവാരിയെറിഞ്ഞത്.
രാഹുലിന്റെ ട്വീറ്റ് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന് സര്‍ക്കാരിന്റെ ടെലിവിഷനായ പിടിവി ഈ വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ഒന്നും രണ്ടും കോവിഡ് തരംഗങ്ങളിലെ വിപുലമായ മരണസംഖ്യ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ചുരുക്കിക്കാട്ടി എന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. ജനവരി 14ന് പങ്കുവെച്ച ട്വീറ്റിലാണ് രാഹുലിന്റെ ഈ വിമര്‍ശനം. ഇത് ഉടനെ പാകിസ്ഥാന് സര്‍ക്കാര്‍ ടെലിവിഷന്‍ കൊട്ടിഘോഷിച്ചതോടെ രാഹുല്‍ ഗാന്ധിയും പാകിസ്ഥാന് സര്‍ക്കാരും തമ്മിലുള്ള രഹസ്യബന്ധമാണ് ഒരിയ്ക്കല്‍ കൂടി മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
പത്രപ്രവര്‍ത്തകനായ കരണ്‍ താപ്പര്‍ പ്രൊഫ. പ്രഭാത് ജായുമായി നടത്തിയ ഒരു അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് കോവിഡ് മരണസംഖ്യ ഇന്ത്യ ചുരുക്കിക്കാണിച്ചുവെന്ന ആരോപണം വീണ്ടും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംശയം ആരോപിച്ചുകൊണ്ടാണ് ടൊറന്റോയിലെ സെന്റ് മൈക്കേല്‍ ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഡയറക്ടറായ പ്രഭാത് ജാ സംസാരിക്കുന്നത്. തന്റെ ആരോപണത്തിനുള്ള ഒരു തെളിവും ഇദ്ദേഹം നിരത്തുന്നുമില്ല. ലോകാരോഗ്യസംഘടന ഇന്ത്യയുടെ കോവിഡ് മരണ സംഖ്യയെ വിശ്വിസിക്കുന്നില്ലെന്നും പ്രകാശ് ജാ ആരോപിക്കുന്നു.
കോവിഡ് മരണനിരക്ക് ചുരുക്കിക്കാട്ടിയെന്ന ആരോപണത്തിന് കേന്ദ്ര സര്‍ക്കാര്‍ വിശദമായി നേരത്തെയും മറുപടി നല്കിയിട്ടുള്ളതാണ്. അതിന് ശേഷമാണ് വീണ്ടും രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം പറയുന്നു. ഇന്ത്യയ്ക്ക് ജനന-മരണനിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിപുലമായ സംവിധാനമുണ്ട്. അത് ഗ്രാമപഞ്ചായത്തില്‍ നിന്നും ആരംഭിച്ച് ജില്ലാതലത്തിലൂടെ കടന്ന് സംസ്ഥാന തലത്തില്‍ എത്തുന്ന ശൃംഖലയാണ്. ‘കോവിഡിന്റെ മുഴുവന്‍ കണക്കുകളും ശേഖരിച്ച് പുറത്തുവിടുന്നത് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. സംസ്ഥാനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന മരണക്കണക്കുകളാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സമാഹരിച്ച് പുറത്തിറക്കുന്നത്. കോവിഡ് മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നതിനാല്‍ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അതൊരു പ്രോത്സാഹനവുമാണ്. അതുകൊണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള സാധ്യത കുറവാണ്.’- കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്തിനഷ്ടമില്ലാത്ത ഉന്നതോദ്യോഗസ്ഥന് പറയുന്നു.
കോവിഡ് സാഹചര്യത്തെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും പല തവണ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാക്സിന് യജ്ഞത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി വ്യാജവിവരങ്ങള്‍ ഇതിനുമുമ്പും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യം വാക്സിന്റെ ഫലപ്രാപ്തിയെ രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇത് മൂലം വാക്സിന് എടുക്കുന്നതില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നതിന് ഇത് കാരണമായി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പാകിസ്ഥാന് എപ്പോഴും കോണ്‍ഗ്രസ് പ്രചാരവേലകളെ കൊട്ടിഘോഷിക്കുന്ന പതിവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: