ചങ്ങനാശ്ശേരി ഈസ്റ്റ്്: മത്സ്യമാര്‍ക്കറ്റിനു സമീപം റോഡരികില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ബോട്ടുജെട്ടി-പണ്ടകശ്ശാലക്കടവ്-നിന്നും എസി റോഡിലേക്കുളള ഭാഗത്താണ് മാലിന്യം കുന്നുകൂടുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍, അറവുശാലമാലിന്യം, വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം, തെര്‍മോകോള്‍ തുടങ്ങിയവയാണ് കുന്നുകൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മുമ്പ് മാലിന്യം കുന്നുകൂടി കിടന്ന ഇവിടെ നഗരസഭയിടപെട്ട് വൃത്തിയാക്കിയിരുന്നു. വീണ്ടും ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ തടങ്ങി. മാസങ്ങള്‍ക്ക്
മുമ്പ് പ്ളാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ച സംഭവമുണ്ടായി. മാലിന്യത്തിന് തീ പടര്‍ന്ന് പരിസരമാകെ പുക നിറയുകയും നാട്ടുകാര്‍ക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ നൂറിലധികം പേര് ഒപ്പിട്ട പരാതി മനുഷ്യാവകാശ കമ്മീഷനും നഗരസഭ അധികൃതര്‍ക്കും നാട്ടുകാര്‍ നല്‍കിയതോടെ മാലിന്യം കത്തിക്കുന്നത് നിര്ത്തു. ഇപ്പോള്‍ വീണ്ടും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ നിന്നും മാര്ക്കറ്റിലെത്തുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ആലപ്പുഴ റോഡില്‍ നിന്നും ടൗണില്‍ പ്രവേശിക്കാതെ മാര്‍ക്കറ്റ് റോഡിലൂടെ എംസി റോഡിലേക്കും കൃഷ്ണപുരം കാവാലം റോഡിലേക്കും പ്രവേശിക്കാവുന്ന എളുപ്പമാര്ഗ്ഗവുമാണിത്. ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ ചങ്ങനാശ്ശേരി അഞ്ചുവിളക്കും ചങ്ങനാശ്ശേരി മാര്‍ക്കറ്റും സന്ദര്‍ശിക്കുന്നതിന് എത്തുന്ന വഴിയോരത്താണ് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്.
ജല ടൂറിസവുമായി ബന്ധപ്പെട്ടും ആളുകള്‍ക്ക് ഇതുവഴി ഇവിടേക്ക് എത്താം. റോഡിനു കുറുകെയുള്ള പണ്ടകശ്ശാലക്കടവ് തോടും പോളതിങ്ങി മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. പണ്ടകശ്ശാലക്കടവ് തോട്ടിലെ മാലിന്യങ്ങള്‍ നീക്കി വഴിയോരത്ത് സൗന്ദര്യവല്‍ക്കരണം നടത്തിയാല്‍ ജലടൂറിസത്തിന് സഹായമാകും. പ്ളാസ്റ്റിക് മാലിന്യം നീക്കി റോഡ് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ചന്തയിലെ വ്യാപാരികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: