തിരുവനന്തപുരം: സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചാന്‍സിലറായി തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അമേരിക്കന്‍ യാത്രയ്ക്ക് പോകും മുമ്പേ ആണ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് അനുനയ ശ്രമം നടത്തിയത്.
അമേരിക്കന്‍ യാത്രയെ കുറിച്ചും ഗവര്‍ണറുമായി സംസാരിച്ചു. സര്‍വ്വകലാശാല വിവാദം ഉയര്‍ന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി സംസാരിക്കുന്നത്. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു.
എന്നാൽ ചാൻസിലർ പദവി ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പദവി ഏറ്റെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: