നമുക്ക് ഇപ്പോള്‍ അറിവുള്ളതും, ഇനി അറിയാന്‍ പോകുന്നതും സാധ്യതയുള്ളതും, അറിയുന്ന നാമു മെല്ലാം പ്രസ്തുത അറിവുകൊണ്ടുതന്നെ ‘ഏക’ത്തില്‍ ഏകീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരിക്കലും അറിയാന്‍ പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അവ എന്നെന്നും പുറത്തുതന്നെ നില്ക്കും പരിഗണിക്കപ്പെടേണ്ടതില്ല. ഭേദരഹിതമായ അദൈ്വതം തന്നെ ജ്ഞാനത്തിനും ജ്ഞാനശാസ്ത്രങ്ങള്‍ക്കും ആധാരമായിരിക്കുന്നത്.
‘ഏകം സത്’ എന്നതിനപ്പുറം ഒരു ഗുണവും ജ്ഞാനവുമില്ല. അനുഭവിക്കുന്നത് അകവും പുറവുമില്ലാത്ത അപരോക്ഷാനുഭൂതി (ാീേെ റശൃലര േലഃുലൃശലിരല) ആയി മാത്രം.
എന്നാല്‍ ഇന്ദ്രിയങ്ങള്‍ കൊണ്ടും അന്തഃകരണങ്ങള് കൊണ്ടും നാം കാണുന്നതും ഇടപെടുന്നതും പലതിനേയാണല്ലോ. ‘ഏക’ത്തില്‍ നിന്ന് വ്യത്യസ്തങ്ങള്‍ എങ്ങനെ ഉണ്ടാകും, ഉണ്ടായി, അഥവാ ഉണ്ടെന്നു തോന്നിക്കും? ‘വിപ്രാ ബഹുദാവദന്തി’ എന്നുമാത്രമെ വേദങ്ങള്‍ പറയുന്നുള്ളു. സാമാന്യ യുക്തി ‘ഏകം’ പാറപോലെ (പാഷാണവത്) എന്നെ ഉത്തരം തരികയുള്ളു. ഭാരതത്തിന്റെ അദൈ്വതമൊഴികെ മറ്റെല്ലാ ദര്‍ശനങ്ങളും ശാസ്ത്രങ്ങളും, ഏകത്വത്തില്‍ നാനാത്വവും (മറിച്ചും) നടപ്പില്ലെന്നേ പറയുകയുള്ളു. അവിദ്യയുടെ കുടുക്ക് അഴിച്ചുമാറ്റാന്‍ എളുപ്പമല്ല.
ഇവിടെയുള്ള ബഹുഭൂരിപക്ഷവും പ്രശ്നം കാണുന്നുപോലുമില്ലെന്ന് തോന്നാം. എന്നാല്‍ സമസ്ത ചരാചരങ്ങളും അലോരസപ്പെടുന്നുണ്ട്, പരിഹാരം തേടുന്നുമുണ്ട്. ജീവികളുടെ ജീവിതവും ജഡവസ്തുക്കളുടെ അന്യോന്യക്രികയളും (ശിലേൃമരശേീി)െ പ്രസ്തുത ജിജ്ഞാസയല്ലാതെ മറ്റൊന്നല്ല. ആദ്ധ്യാത്മിക അന്വേഷണങ്ങളുടെയും സാധനകളുടെയും ലക്ഷ്യവു മറ്റൊന്നല്ല. രണ്ടും ഒന്നെന്ന് തിരിച്ചറിയുന്നുമില്ല.
മേല്‍സൂചിപ്പിച്ച കടംകഥയ്ക്ക് അദൈ്വതജ്ഞാനശാസ്ത്രം കൃത്യവും സമഗ്രവും യുക്തിയുക്തവും പിഴവില്ലാത്തതുമായ ഉത്തരം നല്‍കുന്നുണ്ട്. സംശയരഹിതമായാണ് മറുപടി നല്‍കുന്നത്.
‘ഏക’ത്തിന് ഉപാദാനനിമിത്ത കാരണങ്ങളും, പ്രവൃത്തി നിവൃത്തി തുടങ്ങിയ സകല ഭേദങ്ങളും, സ്ഥലകാലങ്ങളിലെ ചലനവൈചിത്ര്യങ്ങളും ഇല്ല. സ്ഥലകാലങ്ങള്‍ പോലും ഇല്ലാത്ത ഉപാധികള്‍ (ുൃലരീിറശശേീി) മാത്രം. ‘ഏക’മല്ലാതെ മറ്റെല്ലാം ഉണ്ടെന്ന് തോന്നിക്കുക മാത്രം ചെയ്യുന്ന ഭ്രമിക പുനഃരതവതരണങ്ങള് (വിവര്‍ത്തങ്ങള്‍) മാത്രം.
ഭ്രമങ്ങള്‍ വിപരീതദ്വന്ദങ്ങളായി വരുന്ന, പരസ്പരം ബാധിച്ചുപോകുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇതാണ് അദൈ്വതിയുടെ വിവര്ത്ത(പകര്‍ന്നാട്ട)വാദം. കൈലാസോദ്ധരണം ആട്ടം തന്നെ ഉത്തമോദാഹരണം. വേഷമോ അരങ്ങോ മാറാതെത്തന്നെ രാവണന് ദേവനും ദേവിയുമായി പകര്‍ന്നാടുന്നു.
ആദിദ്വന്ദം പരമേശ്വരനും പരമേശ്വരിയും തന്നെ. ഏതു വ്യവഹാരത്തിനും സംവാദത്തിനും അനുപേക്ഷണീയമായിട്ടുള്ളത്. പുരാണങ്ങള്‍ ഉമാമഹേശ്വര സംവാദമായി തുടങ്ങുന്നത് ശ്രദ്ധിക്കുക. ഏതു സംവാദത്തിലും ചുരുങ്ങിയത്, പറയുന്ന ആളും കേള്‍ക്കുന്ന ആളും വേര്‍തിരിച്ചു വേണമല്ലോ. സ്വയം ചിന്തിക്കുമ്പോള്‍ പോലും നാം സങ്കല്‍പ്പത്തില്‍ രണ്ടായി പിരിയുന്നു. വിഷയം, ചിന്ത അഥവാ കഥ (ആഖ്യാതം). ഏതു ഭാഷയിലെ ഏതു വാചകത്തിലും ‘ആഖ്യ’യും ‘ആഖ്യാതവും’ വേണമല്ലോ. വിവര്‍ത്തങ്ങള്‍ ‘ഏക’ത്തെ സ്പര്‍ശിക്കുന്നുപോലുമില്ല (ഗൗഡപാദാചാര്യരുടെ അസ്പര്‍ശയോഗം). ദൃഷ്ടാന്തരൂപേണയുള്ള മേലടുക്കുകള്‍ (ശങ്കരാചാര്യരുടെ അദ്ധ്യാസങ്ങള്) മാത്രം. മാധ്യമിക ബൗദ്ധര്‍ക്ക് മേല്പറഞ്ഞത് മായാസ്വരൂപം മാത്രം. മായ നീങ്ങുമ്പോള്‍ തെളിയുന്ന ‘ഏക’ത്തെ കാണുന്നുമില്ല; ‘ശൂന്യ’മായി കാണുന്നു. ഭയം കാരണമെന്ന് ഗൗഡപാദാചാര്യര്‍.
ദൃഷ്ടാന്തങ്ങളെയും ഉപമാനങ്ങളെയും കഥകളെയും കൂട്ടിക്കലര്‍ത്താതിരുന്നാല്‍ മതി സ്വതന്ത്രങ്ങളായി സമാന്തരസ്ഥാനങ്ങള് കൊടുത്തുകൊണ്ട് കണ്ടാല്‍ മതി. വിവേകപൂര്‍വ്വം സദാ വേര്‍തിരിച്ചു നിര്‍ത്തിയാല്‍ മതി. അതിനുള്ള സാധനകളാണ് എല്ലാ ശാസ്ത്രപഠനങ്ങളും അദൈ്വതത്തെ വ്യാമിശ്രദര്ശനമായി കാണരുതേ! വിഭ്രാന്തികളിലും ചിട്ടകളുണ്ടാകാം. പ്രകൃതിയോടുള്ള വിധേയത്വമോ സമര്പ്പണബുദ്ധിയോ, ഭക്തന്റെ നിരന്തര ഈശ്വരസ്മരണയോ ശാസ്ത്രാന്വേഷണത്തിന് തടസ്സം നില്ക്കുന്നില്ല.
അദൈ്വതികളുടെ അറിവിന് അറിവാളനും വിഷയവും വേണം. തനിക്ക് തന്നോടുള്ള ആശയവിനിമയത്തിനുപോലും അത്യാവശ്യമാകുന്നു. പ്രമയും പ്രമാതാവും പ്രമാണവും വേണം. വേദജ്ഞാനം പോലും അവിദ്യയാണ് (അദ്ധ്യാസഭാഷ്യം). അതുകൊണ്ട് അദൈ്വതി ദൈ്വതത്തില്‍ ഇന്ദ്രിയപ്രത്യക്ഷം പ്രമാണമായി അംഗീകരിക്കുന്നു.
ഭ്രമത്തില്‍ ഭ്രമത്തിന്റെ നിയമങ്ങളുണ്ട്. നിയമവ്യവസ്ഥകളാവട്ടെ, പശ്ചാത്തലത്തില്‍ അക്ഷോഭ്യമായി, ശുഭാപ്തിവിശ്വാസത്തിന്റെ വറ്റാത്ത സ്രോതസ്സായി നില്ക്കുന്ന ഏകസത്തയുടെ അസ്തിത്വം ഉറപ്പാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: