മലയാള കവിതയെ ആധുനികതയിലേക്ക് നയിച്ച കവിയായ എന്‍.എന്‍. കക്കാട് പുരസ്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഇന്ന് കോഴിക്കോട് ചാലപ്പുറം കേസരി പരമേശ്വരം ഹാളില്‍ നടക്കും.
എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനമായി മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുനരസ്കാരത്തിന് ഇത്തവണ അര്‍ഹയായത് കാസര്‍ഗോഡ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി സിനാഷയാണ്. 10001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
നാളെ വൈകിട്ട് 4.30ന്, പ്രശസ്ത എഴുത്തുകാരന് കെ.ജി രഘുനാഥ് ആധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.കെ. കുമാരന് പുരസ്കാര സമര്‍പ്പണം നടത്തും. പ്രശസ്തി പത്ര സമര്‍പ്പണം സാഹിത്യകാരന് ഡോ.ഗോപി പുതുക്കോടും , കക്കാട് അനുസ്മര പ്രഭാഷണം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നകുമാറും നടത്തും.
അനുമോദനസഭയില്‍ ഡോ. ജേക്കബ് തോമസ് ഐ.പി.എസ് 2021 വര്‍ഷത്തെ യംഗ് സ്കോളര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ശ്രീകുമാര്‍ കക്കാട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന് , ജി.സതീഷ് കുമാര്‍ , പ്രജിത് ജയപാല്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: