ന്യൂദല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ച ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങള്‍ക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫ്ലൈറ്റ് ഡാറ്റ റിക്കോഡറും കോക്ക്പിറ്റ് വോയ്സ് റിക്കോഡറും പരിശോധിച്ചതിനൊപ്പം ദൃക്സാക്ഷികളെ ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിനൊപ്പം ചില നിര്‍ദ്ദേശങ്ങളും സംയുക്ത അന്വേഷണ സംഘം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തിനു പിന്നില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: