കേപ്ടൗണ്‍: വാണ്ടറേഴ്സിന് പിന്നാലെ കേപ്ടൗണിലും ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. ആദ്യ ടെസ്റ്റ് ജയിച്ച ശേഷം പരമ്പര ഇന്ത്യക്ക് നഷ്ടമാകുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ മൂന്നാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി, ബൂംമ്ര, ഷാര്‍ദ്ദൂല്‍ ഠാകൂര്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ 198 എന്ന ചെറിയ സ്കോറിന് പുറത്താക്കാന്‍ സാധിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടമായത്. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി( 139 പന്തില്‍ 100) മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക പ്രകടനം. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലി 29 റണ്‍സിനും പുറത്തായി. രാഹുല്‍ പത്ത് റണ്‍സ് എടുത്തതല്ലാതെ മറ്റൊരാളും രണ്ടക്കം പോലും കാണാതെ പുറത്തായി.
ടെസ്റ്റില്‍ കഴിഞ്ഞ 62 ഇന്നിംഗ്സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാകാത്ത വിരാട് കോഹ്ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചര്‍ച്ച യാണ്. മുന്‍നിരയില്‍ ഓപ്പണിംഗിന് സ്ഥിരം മികച്ച ബാറ്റ്സ്മാന്മാരില്ലാത്തതും മദ്ധ്യനിരയില്‍ പൂജാരയും അജിങ്ക്യാ രഹാനേയും ഋഷഭ് പന്തും തുടര്‍ച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്ക് വിനയായി
മദ്ധ്യനിരയില്‍ കീഗന്‍ പീറ്റേഴ്സണ്(82) പുറത്തായശേഷം വാന്‍ഡെര്‍ ദ്യൂസെന്‍(41) മുന്നായകന് തേംബാ ബാവൂമ(32) എന്നിവരാണ് പുറത്താകാതെ നിന്ന് ടീമിന് ആധികാരികമായ ജയം നല്‍കിയത്. മര്‍ക്കറാം(16), ഡീന്‍ എല്‍ഗാര്‍(30), പീറ്റേഴ്സണ്(82) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസ് നിരയ്ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: