സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ബാഴ്‌സലോണ വിട്ട് ആസ്റ്റന്‍ വില്ലയിലേക്ക് ചേക്കേറിയ ഫിലിപെ കുടീഞ്ഞോയും, റയല്‍ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോയും ടീമില്‍ തിരികെയെത്തി.
നെയ്മര്‍ ജൂനിയര്‍ക്ക് പരുക്കേറ്റത് കാരണം ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈമാസം ഇരുപത്തിയേഴിന് ഇക്വഡോറിനെയും ഫെബ്രുവരി രണ്ടിന് പരാഗ്വയേയും നേരിടാനുള്ള ബ്രസീല്‍ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. 13 കളിയില്‍ 35 പോയിന്റെുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് കാരണം ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടി. അലിസണ്‍ ബെക്കര്‍, എഡേഴ്‌സണ്‍, ഡാനി ആല്‍വസ്, മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ, കാസിമിറോ, ഫാബീഞ്ഞോ, ഫ്രെഡ്, ലൂകാസ് പക്വേറ്റ, റഫീഞ്ഞ, ആന്റണി, റോഡ്രിഗോ, എവര്‍ട്ടന്‍ റിബെയ്‌റോ, ഗബ്രിയേല്‍ ജീസസ്, ഗാബിഗോള്‍, മത്തേയൂസ് കൂഞ്ഞ, വിനിഷ്യസ് ജൂനിയര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: