ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് സ്ഫോടനം നടത്താന്‍ ഭീകരരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ദല്‍ഹിക്കടുത്ത് ഗാസിപൂരില്‍ നിന്നും ബോംബ് കണ്ടെത്തി. തിരക്കേറിയ ഇവിടുത്തെ പൂ മാര്‍ക്കറ്റുകളിലൊന്നില്‍ നിന്നാണ് നിയന്ത്രിത സ്ഫോടനത്തിനുള്ള വസ്തു (ഐഇഡി) കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ 10.30ന് ദല്‍ഹി പൊലീസിനാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു ബാഗ് കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആദ്യം സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. പിന്നീട് കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്ക് ദേശീയ സുരക്ഷ ഗാര്‍ഡുകളെ വിളിപ്പിച്ചു. തീയണക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ഫയര്‍ ഫോഴ്സിനെയും അയച്ചു.
ബാഗിനുള്ളില്‍ ഒരു നിയന്ത്രിത സ്ഫോടനത്തിനുള്ള വ്സതു ( ഐഇഡി) ആയിരുന്നെന്നും അത് പിന്നീട് നശിപ്പിച്ചുവെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. പൂ മാര്‍ക്കറ്റില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് നിയന്ത്രിത സ്ഫോടക വസ്തു കണ്ടെടുത്തത്. സ്ഥലത്തെത്തിയ എന്‍എസ്ജിയുടെ ബോംബ് സ്ക്വാഡ് വിദഗ്ധരാണ് പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ ഐഇഡി നിര്‍വ്വീര്യമാക്കിയത്.
‘ബോംബിനുള്ളിലെ രാസവസ്തുക്കള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു,’ എന്‍എസ് ജി അറിയിച്ചു. ഒരു റസിഡന്‍ഷ്യല്‍ ഏരിയയുടെ നടുക്കാണ് ഗാസിയാപൂരിലെ പൂ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ പോലും ഇവിടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ കലാപം നടത്താന്‍ ഖലിസ്ഥാന്‍ വാദികളായ എസ് എഫ് ജെ പരസ്യമായി ആഹ്വാനം നടത്തിയതിനാല്‍ ഇക്കുറി കൂടുതല്‍ ശക്തമായ സുരക്ഷാനടപടികളാണ് സ്വീകരിച്ച് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: