ബംഗളൂരു: മാളവിക ഹെഗ്‌ഡേ എന്ന പേര് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. 2019 ജൂലൈയില്‍ സ്വന്തം ഭര്‍ത്താവ് നേത്രാവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്തപ്പോഴും, ഭര്‍ത്താവ് ഉണ്ടാക്കിയ ഏഴായിരം കോടി രൂപയുടെ കടവും, താന്‍ ഒരു സ്ത്രീയാണെന്ന് പറഞ്ഞ് ആത്മവിശ്വാസം നശിപ്പിക്കാന്‍ ശ്രമിച്ചവരെയും ഒന്നും മുഖവിലക്കെടുക്കാതെ ഭര്‍ത്താവ് തുടങ്ങിയ കഫേ കോഫി ഡെ എന്ന ഇന്ത്യ മുഴുവന്‍ ഔട്ട് ലെറ്റുകള്‍ ഉളള സ്ഥാപനത്തെ തിരിച്ചുപിടിച്ച സൂപ്പര്‍വുമാണ്‍.
ആരാണ് മാളവിക ഹെഗ്‌ഡേ
1969ല്‍, വോക്കലിഗാ സമുദായാംഗവും, മുന്‍കര്‍ണാടക ചീഫ് മിനിസ്റ്റര്‍ ആയിരുന്ന സോമനഹളളി മല്ലൈയ കൃഷ്ണന്റേയും പൊതു പ്രവര്‍ത്തകയായ പ്രേമ കൃഷ്ണന്റെയും മകളായി മാളവികയുടെ ജനനം. സഹോദരി സാംഭവി കൃഷ്ണ. ബംഗളുരുവിലെ സാധാരണ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭാസം. ബംഗളുരു സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനിയറിങ്ങില്‍ ബിരുദം.1991ല്‍ കഫേ കോഫി ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയുടെ ഭാര്യയായി. ഇവര്‍ക്ക് ഇഷാന്‍, അമര്‍ധ്യ എന്ന രണ്ട് മക്കളും ജനിച്ചു. വിവാഹത്തോടെ ഭര്‍ത്താവിന്റെ കമ്പനിയിലെ ഒരു ബോര്‍ഡ് മെമ്പറാവുകയും ചെയ്തു മാളവിക.
പുറത്ത് 5 രൂപക്ക് കിട്ടുന്ന കാപ്പി കഫേ കോഫി ഡേയില്‍ 25 രൂപക്ക് വില്‍ക്കാന്‍ സിദ്ധാത്ഥ തീരുമാനിച്ചപ്പോള്‍ ആദ്യ എതിര്‍ത്തത് മാളവികയായിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥ തന്റെ തീരുമാനം മാറ്റി. കോഫിയോടൊപ്പം ഇന്റര്‍നറ്റ് സര്‍ഫിങ്ങും കൂടി ആളുകള്‍ക്ക് വാഗ്ദാനം ചെയ്തു.1996ല്‍ സിസിഡിയുടെ ആദ്യ ഔട്ട്‌ലെറ്റ് ബംഗളുരുവില്‍ ആരംഭിച്ചു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു തങ്ങളുടെ ആദ്യ സിസിഡി ബംഗളുരുവില്‍ ആരംഭിച്ചപ്പോള്‍, അവര്‍ ജനലിലൂടെ നോക്കിയിരിക്കുമായിരുന്നു, അതോടൊപ്പം ഒരു കളിപോലെ ആരോക്കെ കടയില്‍ വരുന്നുണ്ടെന്ന് ഉഹിക്കുകയും ചെയ്യുമായിരുന്നു.
2008 മുതല്‍ മാളവിക സിസിഡിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. 2011 ല്‍ ഇന്ത്യയില്‍ മൊത്തം ആയിരത്തോളം ഔട്ട് ലെറ്റുകള്‍ കഫേ കോഫി ഡേയ്‌ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിദ്ധാര്‍ത്ഥക്ക് താളം പിഴച്ചു. ഔട്ട്‌ലെറ്റുകള്‍ പലതും നഷ്ടത്തിലായി. ദിനംപ്രതി കടം പെരുകി വന്നു. അവസാനം 7200 കോടി കടത്തിന് മുന്നില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 2019 ജൂലൈ 29ന് ബംഗളുരുവില്‍ നിന്ന് സകലേഷ്പൂരിലേക്ക് യാത്ര തിരിച്ച അദ്ദേഹം യാത്രമധ്യേ ചിക്മംഗലുരുവിലക്ക് പോകാന്‍ ആവശ്യപ്പെട്ടു. ചിക്മംഗലുരു എത്തുന്നതിന് മുന്‍പ് പാലത്തില്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞ്, കാറില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം ഡ്രൈവറോട് കാര്‍ പാലത്തിന്റെ അവസാനഭാഗത്ത് നിര്‍ത്തണമെന്നും താന്‍ കുറച്ച് കഴിഞ്ഞ് എത്തുമെന്നും പറഞ്ഞു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷവും അദ്ദേഹത്തേ കാണാത്ത ഡ്രൈവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വച്ച് ഓഫ് ആയിരുന്നു. ഉടന്‍ ആയാള്‍ സിദ്ധാര്‍ത്ഥിന്റെ മൂത്തമകനെ വിളിച്ച് വിവരം പറഞ്ഞു. പോലീസിലും അറിയിച്ചു. പോലീസ് അന്വേഷണവും ആരംഭിച്ചു. പക്ഷെ ജൂലൈ 31ന് രാവിലെ ഏഴരയോടെ അദ്ദേഹത്തിന്റെ മൃതശരീരം നേത്രാവദി നദിയുടെ തീരത്ത് നിന്നും കിട്ടി. ശരീരം തിരിച്ചറിയാന്‍ മാളവികയും എത്തിയിരുന്നു.
സിദ്ധാര്‍ത്ഥ തന്റെ വ്യവസായ സംരഭം ആരംഭിക്കാന്‍ തീരമാനിച്ച ബേലൂരിലെ കാപ്പി എസ്റ്റേറിലാണ് അദ്ദേഹത്തിന് മാളവിക അന്ത്യവിശ്രമം ഒരുക്കിയത്. ഇതോടെ അനാഥമാകുമെന്ന വിചാരിച്ച കമ്പനി മാളവിക ഏറ്റെടുത്തു. ഇത് ഒര സാധാരണ ഏറ്റെടുക്കല്‍ ആയിരുന്നില്ല. 7200 കോടി രൂപ കടത്തില്‍ നില്‍ക്കുന്ന കമ്പനിയുടെ സിഇഒ ആവുകയായിരുന്നു മാളവിക. പലഭാഗത്തുനിന്നും നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ നേരിട്ടെങ്കിലും അതില്‍ ഒന്നും അവര്‍ തളര്‍ന്നില്ല. കാപ്പിയുടെ നിരക്ക് ഒരു രൂപ പോലും കൂട്ടാതെ അവര്‍ കമ്പനിയില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തി. കമ്പനിയിലെ 25000 ജോലിക്കാര്‍ക്കും കത്തിലൂടെ കാര്യങ്ങള്‍ വിശദാകരിച്ചു. കൂടെ നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. നഷ്ടത്തിലായിരുന്ന ഔട്ട് ലെറ്റുകള്‍ എല്ലാം പൂട്ടി. ആവശ്യമില്ലാത്തവയും പിന്‍വലിച്ചു. 7200 കോടി നഷ്ടത്തില്‍ മാളവിക ഏറ്റെടുത്ത കമ്പനി, ഒരു വര്‍ഷം കൊണ്ട് 3100 കോടിയായിക്കുറഞ്ഞു. അടുത്ത വര്‍ഷം ആയപ്പോഴേക്കും കടം 1731 കോടിയിലെത്തി. കോവിഡ് കാലമായിട്ടുപോലും കമ്പനി വിജയത്തിലേക്ക് കുതിച്ചു. ഇന്ന് രാജ്യം ഒട്ടാകെ 572 ഔട്ട്‌ലെറ്റുകള്‍ കമ്പനിക്ക് ഉണ്ട്. ഇതിന് പുറമേ 36000ത്തോളം കോഫി വെന്റിങ് മെഷീനുകളും, 333 വാല്യു എക്‌സപ്രസ് കിയോസ്‌കുകളും ഉണ്ട്.
വികസിത രാജ്യങ്ങളിലേക്ക് കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നതിലൂടെ ലാഭം കൈവന്നു. കര്‍ണ്ണാടകയിലേ തോട്ടത്തിലെ കാപ്പിക്ക് വെളിരാജ്യങ്ങളില്‍ പ്രചാരം വളര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചു. തന്റെ ഭര്‍ത്താവിന്റെ അഭിമാനം കാത്ത് സൂക്ഷിക്കാന്‍ തീയിലേക്കിറങ്ങിയ സ്ത്രീ ആയി മാറിയിരിക്കുയാണ് ഇന്ന് മാളവിക ഹെഗ്‌ഡേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: