മുംബൈ : സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ബലാത്സംഗത്തിന് കേസ് നല്കാന് അവകാശമുണ്ട്. എന്നാല്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എന്തുകൊണ്ട് നിഷേധിക്കാന്‍ സാധിക്കുമെന്ന് ദല്‍ഹി ഹൈക്കോടതി. ഭാര്യയുടെ സമ്മത പ്രകാരമല്ലാതെയുള്ള ലൈംഗിക ബന്ധം കുറ്റകൃത്യകരമാകണെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ലൈംഗിക തൊഴിലാളികള്‍ക്ക് പോലും തന്റെ ഉപഭോക്താവിനോട് വേണ്ട എന്നുപറയാനുള്ള അവകാശമുണ്ട്. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചാല്‍ തന്നെ നിര്‍ബന്ധിക്കുന്ന പുരുഷനെതിരേ ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ അവര്‍ക്ക് സാധിക്കും. അപ്പോള്‍ ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭര്‍ത്താവിനോട് പറയാന്‍ ഭാര്യക്കുള്ള അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജീവ് ശക്ധര്‍ ചോദിച്ചു.
അതേസമയം ഒരു ഉപഭോക്താവും ലൈംഗികത്തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല വിവാഹ ബന്ധത്തിലേതെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി. ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ഭാര്യ ഏറെ അനുഭവിച്ചിട്ടുണ്ടാകുമെന്നതില് സംശയമൊന്നുമില്ല. പക്ഷേ പത്തുവര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന പുരുഷന് കടന്നുപോകേണ്ടിവരുന്ന അനുഭവങ്ങളെ കുറിച്ചുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ ബലാത്സംഗക്കേസില്‍ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താന്‍ പറയുന്നതെന്നും ജസ്റ്റിസ് ഹരിശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: