അമ്പലപ്പുഴ: കരുമാടിയില്‍ വ്യാപക മോഷണം. ഞൊണ്ടിമുക്കിന് സമീപം 13-ാം നമ്പര്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തില്‍ നിന്ന് രണ്ട് കാണിക്ക വഞ്ചി തകര്‍ത്ത് പണം അപഹരിച്ചു. ഗുരുമന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുനിന്നും പുറത്തുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചിയുമാണ് തകര്‍ത്തത്. ഗുരുമന്ദിരത്തിന് സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റ്, ബിരിയാണിക്കട, സ്റ്റേഷനറിക്കട എന്നിവിടങ്ങളിലും മോഷണം നടന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അമ്പലപ്പുഴ പോലീസെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്പലപ്പുഴ ഭാഗങ്ങളില്‍ മോഷണം വ്യാപകമാണ്. ഒരാഴ്ചയ്ക്കു മുന്‍പ് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിലെ നാലോളം കാണിക്കവഞ്ചികള്‍ മോഷ്ടാക്കള്‍ തകര്‍ത്ത് പണം അപഹരിച്ചിരുന്നു. ഒരു മാസം മുന്‍പ് പുറക്കാട് പുന്തല ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം രണ്ട് സ്ത്രീകളുടെ ആറു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ആഴ്ചകള്‍ക്കു മുന്‍പ് അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ രണ്ട് സ്ത്രീകളുടെ സ്വര്‍ണ്ണമാലകളും നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ഒരു കേസില്‍ പോലും പോലീസ് അന്വഷണം നടത്തി പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അമ്പലപ്പുഴ,കരുമാടി പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമായിട്ടും പോലീസ് നിഷ്ക്രിമാ കുന്നതിനെതിരെ പ്രതിക്ഷേധം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: