ന്യൂദല്‍ഹി: പൊങ്കലിന്റെയും മകരസംക്രാന്തിയുടെയും ഭാഗമായി ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.
സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന മകരസംക്രാന്തി ഉത്തരായന കാലഘട്ടത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരുകളില്‍ ഈ ഉത്സവം അറിയപ്പെടുന്നു. രാജ്യത്തിന്റെ അന്തര്‍ലീനമായ സാംസ്കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷങ്ങളെല്ലാം നല്ല വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കൃതജ്ഞതയുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകരസംക്രാന്തി എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധിയും സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: