ജലന്ധര്‍: പഞ്ചാബില്‍ കൂടുതല്‍ സിഖ് നേതാക്കള്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച ആറ് ശിരോമണി അകാലിദള്‍ (എസ്എഡി) നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജിദിയയുടെ മാധ്യമ ഉപദേഷ്ടാവ് പ്രൊഫ. സര്‍ചന്ദ് സിങ്ങാണ് ഇതില്‍ പ്രമുഖന്. ദംദമി തക്സല്‍ (പണ്ട് ഭിന്ദ്രന്‍വാല നയിച്ചിരുന്ന സംഘടനയാണ് ഇത്) വക്താവ് കൂടിയാണ് പ്രൊഫ. സര്‍ചന്ദ് സിങ്ങ്. മുന്‍ പഞ്ചാബ് മന്ത്രിയായിരുന്ന ബിക്രം സിങ് മജിദിയ പഞ്ചാബിലെ മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഭാര്യാസഹോദരനാണ്. ബിക്രം സിങ് മജീദിയയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ശിരോമണി അകാലിദളിനുള്ള വന്‍ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് കൂടി പങ്കെടുത്ത വേദിയിലായിരുന്നു ശിരോമണി അകാലിദള്‍ നേതാക്കളുടെ ബിജെപി പ്രവേശം.
മുന്‍ ശിരോമണി അകാലിദള്‍ എംഎല്‍എ ദിദാര്‍ സിങ്ങ് ഭട്ടി, അദ്ദേഹത്തിന്റെ മകന് ഗുര്‍വിന്ദര്‍ സിങ്ങ് ഭട്ടി, മുന്‍ എംഎല്‍എ സത് വന്ത് സിങ്ങ് മോഹി, ശിരോമണി അകാലിദള്‍ സ്പോര്‍ട്സ് വിങ്ങ് പ്രസിഡന്റ് രാജ്പാല് ചൗഹാന്, സ്റ്റുഡന്റ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ (എസ് ഒ ഐ) നേതാവ് അമൃത്പാല്‍ സിങ്ങ് ഡള്ളി (മൂന്ന് തവണ എംഎല്‍എയായ മൊഹീന്ദര്‍ കൗര്‍ ജോഷിന്റെ ബന്ധുവാണ്).
ശിരോമണി അകാലിദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സോം പ്രകാശ്, ലോക്സഭാ എംപി ഹാന്‍സ് രാജ് ഹാന്‍സ്, പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി ജീവന് ഗുപ്ത എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: