തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് കണക്കുകള്‍. ഇന്ന് 3404 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതും തലസ്ഥാനത്താണ്. മുപ്പത് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയില്‍ 12,213 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് 412 പേര് രോഗമുക്തരായി. അതേസമയം ഇന്നലെ 3498 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി വര്‍ധിക്കുന്ന കൊവിഡ് സംഖ്യ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയുള്ള ജനക്കൂട്ടമാണ്. ബാധിതരുടെ സംഖ്യ ദിനപ്രതി വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനമുള്ള ജില്ലകളില്‍ രണ്ടാസ്ഥാനത്ത് എറണാകുളമാണ്. 2394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗബാധ നിരക്ക്.
ഇന്ന് കേരളത്തില്‍ 13,468 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര് രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: