മലയാളത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ആന്തോളജി ചിത്രങ്ങളായി നെറ്റ്ഫ്ലിക്സില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കമല്ഹാസന്. മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
പ്രിയദര്ശന്, സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. എം ടിയുടെ മകള്‍ അശ്വതിയും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ആര്‍പിഎസ്ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിര്‍മാണം. 10 കഥകളടങ്ങുന്ന ആന്തോളജി ചിത്രമായിരിക്കും ഇത്.
പ്രിയദര്ശന് രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. ‘ഷെര്‍ലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണന് സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ശിലാലിഖിതം’ എന്ന കഥയില്‍ ബിജു മേനോന് ആണ് നായകന്. മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന് സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ നായകന്.
അഭയം തേടി, കാഴ്ച, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, കടല്‍ക്കാറ്റ്, വില്‍പ്പന, ശിലലിഖിതം എന്നവയാണ് മറ്റു സിനിമകള്‍. ഇതിന്റെ ചിത്രീകരണങ്ങളും പൂര്‍ത്തിയായി. എംടി തിരക്കഥ എഴുതിയ ‘വില്‍പ്പന’ എന്ന കഥ മകള്‍ അശ്വതിയാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍. സിനിമയുട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: