തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. വെളളിയാഴ്ച ചേരുന്ന മന്ത്രിസഭാ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളും. ചിലപ്പോള്‍ വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സാധ്യത.
കഴിഞ്ഞ തവണ ചേര്‍ന്ന അവലോകന യോഗത്തില്‍ വാരാന്ത്യ നിയന്ത്രണം, ആള്‍കൂട്ടമുണ്ടാകുന്നത് തടയല്‍, ഓഫീസുകളിലെ ഹാജര്‍ നില കുറയ്ക്കല്‍, സ്കൂളുകള്‍ അടയ്ക്കല്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി അടക്കമുള്ള സമിതി മുന്നോട്ട് വെച്ചിരുന്നു. ഇത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചില്ല.
എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ഒമിക്രോണ്‍ കേസുകളും ഉയരുന്നതോടെ ആളുകള്‍ കൂട്ടംകൂടുന്നതിനും പൊതു പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉള്‍പ്പടെ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. അങ്ങനെ വന്നാല്‍ ഓഫീസുകളില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തും, കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ടെയ്ക്ക് എവേയാക്കി ഇരു കഴിക്കാനുള്ള അനുമതി ഒഴിവാക്കും. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണവും നിയന്ത്രിക്കും. പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കും.
സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചും വെള്ളിയാഴ്ച തീരുമാനം കൈക്കൊള്ളും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി ശക്തമായി മുന്നോട്ടുവെച്ചാല്‍ ഭാഗികമായ നിയന്ത്രണം കൊണ്ടുവന്നേക്കും. എന്നാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി അറിയിച്ചത്.
സംസ്ഥാനത്തെ ടിപിആര്‍ 17 ശതമാനമാണ്. നേരത്തെ 12.7 ശതമാമായിരുന്നതാണ് ഇത്തരത്തില്‍ ഉയര്‍ന്നത്. ഇനിയും ഉയരുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മാത്രമാണ് പരിമിതപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: