ചങ്ങനാശ്ശേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭ്യമാക്കാന്‍ നെട്ടോട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ നയം മൂലമാണ് ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കാത്തത്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ പാവങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തടസ്സങ്ങള്‍ ഉന്നയിക്കുന്നത്.ആനുകൂല്യം ലഭിക്കുന്നതിന് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൊവിഡ് രോഗബാധിതരായ രേഖയും കൊവിഡ് മരണം എന്ന് രേഖപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചവര്‍ക്ക് ജില്ല മെഡിക്കല്‍ ആഫീസില്‍ നിന്ന് ലഭിക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇത് ലഭിക്കാനാണ് അശ്രിതര് നെട്ടോട്ടം ഓടുന്നത്. ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റിന് അക്ഷയ വഴി അപേക്ഷ നല്‍കണം. ഒരു തവണ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് വീണ്ടും അപ്പീലപേക്ഷ നല്‍കാം. ഇത് അനാവശ്യ നടപടിയാണെന്ന് ചില ഉദ്യോഗസ്ഥര്‍ പോലും അഭിപ്രായപ്പെടുന്നു.
മാത്രമല്ലേ കൊവിഡിന് ചികിത്സ തേടിയ ആശുപത്രിയുടെ പേരുകള്‍ ചിലര്‍ക്ക് അക്ഷയ വഴി നല്കാനാവാത്ത സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഓടി മടുക്കുന്നവര്‍ ആനുകൂല്യത്തിന് കാക്കാതെ ഈ പരിശ്രമം ഉപേക്ഷിച്ച് പോണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
കൊവിഡ് മൂലം ജീവന് കവര്‍ന്ന കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച അനുകൂല്യം പോലും ലളിതമായ നടപടികളിലൂടെ കൃത്യമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് ഇത്തരം അക്ഷേപം ഉയരാന്‍ കാരണമായി ചൂണ്ടി കാട്ടുന്നത്. കുറച്ച് ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോഴും ഒട്ടനവധി ആളുകളാണ് ആനുകൂല്യത്തിന് കാത്തിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കൊവിഡ് മരണത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട ആനുകൂല്യം എത്രയും വേഗം ലഭ്യമാക്കണം. നടപടികള്‍ സുതാര്യമാക്കണം കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം സെക്രട്ടറിയുമായ ബി ആര് മഞ്ജീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: