പായിപ്പാട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് വലിയതോതില്‍ മാലിന്യം കൂന്നുകൂടുന്നു. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. ഇത് പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുവാനുള്ള സാധ്യത ഏറെയാണ്.
വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു കൊണ്ടുവന്ന് ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് കൂട്ടിയിടുന്നത്. വീടുകളില്‍ നിന്ന് 50രൂപ വാങ്ങിയാണ് മാലിന്യം എടുക്കുന്നത്. ഇത്തരത്തില്‍ എടുക്കുന്ന മാലിന്യം റോഡരുകിലും മറ്റും തള്ളുന്നത് പതിവാണ്. ഇത് സംസ്കരിക്കാന്‍ വേണ്ട യാതൊരു പദ്ധതികളും പഞ്ചായത്തിലില്ല.
കൊവിഡ് വാക്സിനേഷന് എടുക്കുന്നതിനും, ചികിത്സയ്ക്കുമായി കുട്ടികളും പ്രായമായവരും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. മാസങ്ങളായി ഇവിടെ മാലിന്യം കുമിഞ്ഞു കൂടുകയാണ്. പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം പരിസരത്ത് പോലും നില്ക്കാന് കഴിയാത്ത അവസ്ഥയിലാണ്. നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമില്ല.
ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ കുറിച്ച് വാചാലമാകുന്ന ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഈ ദുര്യോഗമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: