Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതനിന്ദ ആരോപിച്ച് ദുബായ് ജയിലിലായ തന്നെ കാണാന്‍ ഇന്ത്യയുടെ പ്രതിനിധി എത്തിയതില്‍ സന്തോഷം; എസ്ഡിപിഐക്കാര്‍ ഒറ്റിയ അബ്ദുള്‍ ഖാദറിന്റെ കത്ത് പുറത്ത്

അതിനാല്‍ തന്നെ എന്റെ പുണ്യ പ്രദേശവും ഇന്ത്യ തന്നെ. നമ്മള്‍ ഇന്ത്യക്കാര്‍ പരസ്പരം ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരാറായ ഭരണഘടനയാണ് എന്റെ പുണ്യഗ്രന്ഥം.

Janmabhumi Online by Janmabhumi Online
Jan 13, 2022, 01:15 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മത നിന്ദ നടത്തിയെന്ന് ആരോപിച്ച് എസ്ഡിപിഐക്കാരും മതമൗലിക വാദികളും ഒറ്റിക്കൊടുത്ത് ദുബായ് ജയിലിലായ യുക്തിവാദി അബ്ദുള്‍ ഖാദര്‍ പുളിയങ്ങാടി ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത്. ഡോ. അമീര്‍ അലിയാണ് കത്ത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മതതീവ്രവാദികള്‍ക്കിടയില്‍ ഒറ്റപ്പെട്ട തന്നെ കാണാന്‍ രാജ്യത്തിന്റെ പ്രതിനിധികള്‍ എത്തിയതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പുതിയങ്ങാടി പറയുന്നു.  വിദേശകാര്യ മന്ത്രാലയത്തിന് പ്രത്യേക നിര്‍ദ്ദേശം ഉണ്ടെന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു ഊര്‍ജ്ജം കിട്ടിയപോലെയാണെന്നും അബ്ദുള്‍ ഖാദര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഏപ്രില്‍ 22 മുതല്‍ ഞാന്‍ ജയിലില്‍ ആണ്. ആദ്യ വിധിയില്‍ മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചു. അപ്പീല്‍ കോര്‍ട്ട്ല്‍ ജയിലില്‍ ലൈബ്രറിയില്‍ നിന്ന് കിട്ടിയ ‘ ബുലൂഗ് അല്‍ മറാം ‘ എന്ന ഹദീസ് ഗ്രന്ഥം ഉയര്‍ത്തിക്കാട്ടി  ഞാന്‍ പറഞ്ഞതൊക്കെ സത്യമാണെന്നും വേണമെങ്കില്‍ ഈ പുസ്തകം പരിശോധിച്ചു എന്നും പറഞ്ഞു. വിധി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും എന്ത് വിധിയാണെന്ന് എനിക്ക് തന്നെ അറിയാത്തതിനാല്‍  2023 ആഗസ്റ്റ് മാസം പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്നെ കാണാന്‍ വന്നു. തുടര്‍ച്ചയായി മൂന്നാഴ്ച കാണാന്‍ വന്നിട്ടുണ്ട്.

മതതീവ്രവാദികള്‍ ആയ ജയില്‍ വാസികളുടെ ഇടയില്‍ ആണ് , അതായത് ‘പുറത്തായിരുന്നു എങ്കില്‍ നിന്നെ കത്തിച്ചേനെ.. ‘ എന്ന് എന്റെ മുഖത്തുനോക്കി പറയാത്ത മുസ്ലിങ്ങള്‍ വളരെ കുറവായിരുന്നു. ഒരുവട്ടം എന്റെ കണ്ണും മൂക്കും ഒരുത്തന്‍ പൊട്ടിക്കുക തന്നെ ചെയ്തു!

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന എന്നെ പോലീസ് അവഗണിച്ചു, കാരണം ഞാന്‍ മതനിന്ദകന്‍ ആണല്ലോ?

അഫ്ഗാനികളും പാകിസ്ഥാനികളും അവരെക്കാളും വലിയ മതഭ്രാന്തന്മാര്‍ ആയ മലയാളികളും അറബികളും അടങ്ങിയ കൊലപാതകികളുടെയും കൊള്ളക്കാരുടെയും ബലാല്‍സംഗങ്ങളും പെണ്ണ് കച്ചവടക്കാരുടെയും കൂടെ അവരുടെ ഭീഷണികള്‍ ഏറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്!

അപ്പോഴാണ് ഒരു ബംഗ്ലാദേശി ‘ബുലൂഗ് അല്‍ മറാം ‘ എന്ന ഹാഫിസ് ഇബ്‌നു ഹജറു അസ്‌കലാനി യുടെ പുസ്തകം എനിക്ക് കാണിക്കുന്നത്. നമ്മുടെ നാട്ടിലെ മുസ്ലിം മത സ്ഥാപനങ്ങളില്‍ അത് പഠിപ്പിക്കുന്നുണ്ട്. സൗദി സര്‍ക്കാരിന്റെ ദാറുസ്സലാം എന്ന പ്രസാധകര്‍ പ്രസിദ്ധീകരിച്ച അതിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ ‘ മൂര്‍ത്തദ് ‘ എന്ന ഭാഗത്ത്  ഒരു അന്ധനായ  സഹാബി തന്റെ കുട്ടിയെ പ്രസവിച്ച അടിമയെ  നബിയെ കുറ്റം പറഞ്ഞതിന് പിക്കാക്‌സ് എടുത്ത് വയറ്റില്‍ കൊത്തി ഒന്നു കോര്‍ത്തെടുത്തപ്പോള്‍ അത് നന്നായി എന്ന് മുഹമ്മദ് നബി പറയുന്ന ഹദീസ് ഉണ്ട്.എന്നെയും അതുപോലെ  കോര്‍ത്തെടുത്ത്, ഹൂറികളെ സ്വന്തമാക്കാന്‍ നാട്ടില്‍ ഒരുപാട് പേര് കാത്തിരിക്കുന്നുവെന്ന് സഹതടവുകാര്‍ ആയ മലയാളി മുസ്‌ലിംകളില്‍ നിന്ന് അറിയാന്‍ സാധിച്ചിട്ടുണ്ട്.

മൂന്നുവര്‍ഷം കാത്തിരുന്നാല്‍ ഒരു പക്ഷെ അതിനു സാധിച്ചേക്കാം. അതുവരെ നിയമത്തിന്റെ പരിരക്ഷയില്‍ മതതീവ്രവാദികളുടെ ഇടയില്‍ എന്റെ ജീവന്‍ ദുബായ് ജയിലില്‍ സുരക്ഷിതമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. കാരണം ജയില്‍ ജീവിതം അനുഭവിക്കുന്ന ആരും അതിനകത്ത് മറ്റൊരു  ആളെ ഒന്നും ചെയ്യാന്‍ മുതിരില്ല. കൂട്ടിലടയ്‌ക്കപ്പെട്ട് കമ്പി എണ്ണി ജീവിക്കുന്നത് വലിയ സുഖം ഉള്ള പരിപാടിയല്ല.

എന്റെ ബന്ധുക്കളും സഹതടവുകാര്‍ ആഗ്രഹിക്കുന്ന പോലെ ജയിലില്‍ കിടന്നു നരകിച്ചാല്‍ നിസ്‌കാരം തുടങ്ങാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണമില്ലാത്ത ഒന്നിനോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ഇതുവരെ പ്രാന്ത് തുടങ്ങിയിട്ടില്ല.

എന്നെ അകത്താക്കാന്‍ വേണ്ടി പരിശ്രമിച്ച  ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍  ആളുകളില്‍  ചിലരെയൊക്കെ എങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് എന്ന് അവര്‍ക്കറിയാം. എന്റെ പ്രതികാരനടപടികള്‍ നിങ്ങള്‍ ഭയക്കേണ്ടതില്ല. കാരണം, മരിച്ചവര്‍, അതായത് എന്നോ എവിടെയോ മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവരെ വെറുക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നിങ്ങളെ പോലെയല്ല ഞാന്‍.

നിങ്ങള്‍ അടക്കമുള്ള സഹജീവികളെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ മകളുടെ മുന്നില്‍ വെച്ചാണ് പോലീസ് എന്നെ പിടിക്കുന്നത്. ആറു വയസ്സ്  മാത്രമുള്ള ആ കുട്ടി വരെ ചോദിച്ചത്രേ ‘ എന്റെ വാപ്പ പറയുന്നത് തെറ്റാണെങ്കില്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ പോരായിരുന്നോ’ എന്ന് .എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന്.

ആറാം വയസില്‍ തന്നെ എന്റെ മകള്‍ ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ കാണാതെ പാരായണം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്യുന്നത് റമദാന്‍ മാസത്തിലാണ്. സുമയ്യ നോമ്പ് തുറന്ന് കുറച്ചുകഴിഞ്ഞ് ഞാന്‍ അകത്ത് ആകുന്നത്. സുമയ്യ യും അവളുടെ കൂടെയുള്ള മകളും ഇസ്ലാമികമായി ജീവിക്കുന്നത് ഞാന്‍ തടഞ്ഞിട്ടില്ല. അതിനുള്ള സൗകര്യം ഒരുക്കുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല.

എന്റെ ആശ്രിതത്വത്തില്‍ കഴിഞ്ഞിരുന്ന അവരെ എന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള പ്രവര്‍ത്തികളുടെ മഹത്വം മുസ്ലീങ്ങള്‍ എന്ന് മനസ്സിലാകുമോ ആവോ?

സഹിഷ്ണുതയും സൗഹാര്‍ദ്ദവും വെറുതെ പറഞ്ഞാല്‍ പോരാ, ദുര്‍ഗന്ധം വമിക്കുന്ന ഗ്രന്ഥങ്ങളെയും ചിന്തകളെയും ഒളിപ്പിച്ചുവെച്ച എത്ര സുഗന്ധം പൂശി ആയാലും അത് നാട്ടുകാര്‍ തിരിച്ചറിയും.

നമ്മളെ മറ്റുള്ളവര്‍ വെറുക്കുന്നുണ്ടെങ്കില്‍, ഭയപ്പെടുന്നുണ്ടെങ്കില്‍, അതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. ആ കാരണങ്ങള്‍ ഒഴിവാക്കാതെ എത്ര സമാധാന ക്യാമ്പയിന്‍ നടത്തിയിട്ടും കാര്യമില്ല. കാരണം ഈ ലോകത്ത് പൊട്ടന്മാര്‍ അകത്തും പുറത്തും രണ്ട് നിലപാട് ഉള്ളവര്‍ മാത്രമാണ്.

അകത്ത് ചേകന്നൂരി നെ കൊന്ന െ്രെഫ ആക്കി കഴിക്കുകയും പുറത്ത് സമാധാനത്തിന് പ്രാവുകള്‍ ആവുകയും ചെയ്താല്‍ സ്വയം വിഡ്ഢിയാവുക മാത്രമാണ് ചെയ്യുക!

മതതീവ്രവാദികള്‍ക്കിടയില്‍ ഒറ്റപ്പെട്ട എന്റെ അടുത്തേക്ക് എന്നെ കാണാനും എന്റെ വിവരങ്ങള്‍ അന്വേഷിക്കാനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയെ അയച്ചവര്‍ എനിക്ക് തന്ന സപ്പോര്‍ട്ട് ചെറുതല്ല. വിദേശകാര്യ മന്ത്രാലയത്തിന് പ്രത്യേക നിര്‍ദ്ദേശം ഉണ്ടെന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു ഊര്‍ജ്ജം കിട്ടിയപോലെ.

വിദേശ രാജ്യത്തിന്റെ നിയമ പ്രക്രിയയില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെങ്കിലും, ഒരു സഹ പൗരനെ വിദേശ രാജ്യത്ത് ഒറ്റിക്കൊടുത്ത മലയാളി മുസ്ലിങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കാന്‍ ആ സന്ദര്‍ശനങ്ങള്‍ എനിക്ക് മാനസിക ധൈര്യം നല്‍കിയിട്ടുണ്ട്.

ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്!

അതിനാല്‍ തന്നെ എന്റെ പുണ്യ പ്രദേശവും ഇന്ത്യ തന്നെ. നമ്മള്‍ ഇന്ത്യക്കാര്‍ പരസ്പരം ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരാറായ ഭരണഘടനയാണ് എന്റെ പുണ്യഗ്രന്ഥം.

കാലാന്തരത്തിനനുസരിച്ച് നമ്മുടെ ഭരണഘടന മാറുന്നുണ്ട്. സമത്വവും സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. സ്വാതന്ത്ര്യം എത്രമേല്‍ അമൂല്യമാണ് എന്ന് കൂട്ടിലടയ്‌ക്കപ്പെട്ട ഞാന്‍ തിരിച്ചറിയുന്നു. എന്റെ രാജ്യത്തേക്ക് മടങ്ങുന്ന ദിവസം  സ്വപ്നം കണ്ട് ബാക്കിയുള്ള ജയില്‍ ജീവിതം ഞാന്‍ ജീവിച്ചു തീര്‍ക്കും.

അറബി,ഇംഗ്ലീഷ്,ഹിന്ദി,ഉറുദു,പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ നന്നായി പഠിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ജയിലില്‍ ലൈബ്രറിയില്‍ അതിനു സഹായകമായ പുസ്തകങ്ങളും ഉണ്ട്. പുറത്തിറങ്ങിയിട്ട് വേണം ആ ഭാഷയില്‍ കൂടി മത വിമര്‍ശനം നടത്താന്‍. വീഴ്ചകള്‍ അവസരങ്ങള്‍ ആക്കണമെന്നാണല്ലോ. മാത്രവുമല്ല, സഹ തടവുകാരായ അറബികളില്‍ നിന്നും  ഹിന്ദി കാരില്‍ നിന്നും ഉറുദു കാരില്‍ നിന്നും ഭാഷയും പഠിക്കാം. മാത്രവുമല്ല  അവരെ ഞാന്‍ കാണുന്നത് എന്റെ പഴയ ജാഹിലിയാ  കാല അവസ്ഥയിലാണ്.

ആ ഭ്രാന്ത് മാറ്റി ഞാന്‍ ഇന്ന് അനുഭവിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യം  അവരെക്കൂടി ആസ്വദിക്കുക എന്നത് എന്റെ ബാധ്യതയായി ഞാന്‍ കരുതുന്നു.

ആരും ആരെക്കാളും ചെറുതല്ല. നമ്മളെല്ലാം ഈ ഭൂമിയിലെ തുല്യ അവകാശങ്ങള്‍ ഉള്ള താമസക്കാര്‍ മാത്രം. ഇല്ലാത്ത മോഹനവാഗ്ദാനങ്ങള്‍ നല്‍കി മനുഷ്യരെ ചൂഷണം ചെയ്യുകയും വര്‍ഗീകരിക്കുക യും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും തുലയട്ടെ!

ഏറ്റവും നന്നായി മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും അധികാരവും ലഭിക്കട്ടെ.

ഭീഷണികളുടെ യും അടിച്ചമര്‍ത്തലിന്റെയും കാലം കഴിഞ്ഞു. ഇത് സഹവര്‍ത്തിത്വത്തിന്റെ കാലമാണ്.

എന്ന് നിങ്ങളുടെ സഹജീവി…

അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി

( ദുബായ് സെന്‍ട്രല്‍ ജയില്‍ )

(അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി ജയിലില്‍ നിന്നും അയച്ച കത്ത് അതേപടി പകര്‍ത്തിയതാണ് )

?ഡോ: അമീര്‍  അലി

Tags: islamistssdpiജയില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

Kerala

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies