എച്ച്പിസിഎല്‍ വിശാഖ് റിഫൈനറിയില്‍ എന്‍ജിനിയറിംഗ് ഗ്രഡുവേറ്റ് അപ്രന്റീസ് ട്രെയിനികളാവാം. വിവിധ ബ്രാഞ്ചുകളിലായി 100 ഒഴിവുകളാണുള്ളത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, സിവില്‍, കെമിക്കല്‍, ഐടി, ഇന്‍സ്ട്രുമെന്റേഷന്‍, ആര്‍ക്കിടെക്ച്ചര്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, സിഎസ്ഇ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍റ് മെഷ്യന്‍ ലോഗിങ് / ഡാറ്റാസയന്‍സ്), ഇന്‍ഡസ്ട്രയില്‍ എന്‍ജിനീയറിംഗ്, പെട്രോളിയം എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ടെലിവിഷന്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രോസസ് എന്‍ജിനീയറിംഗ്, റീജിയണല്‍ ആന്റ് ടൗണ്‍പ്ലാനിംഗ്, എനര്‍ജി എന്‍ജിനീയറിംഗ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്/ സ്‌കള്‍പ്ച്ചര്‍/ കമേഷ്യല്‍, വാട്ടര്‍മാനേജ്‌മെന്റ് മുതലായ ഡിസിപ്ലിനില്‍ ബിരുദമെടുത്തവര്‍ക്കാണ് അവസരം.
60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. 2019 ഏപ്രില്‍ ഒന്നിന് ശേഷം എന്‍ജിനീയറിംഗ് ബിരുദമെടുത്തവരെയാണ് പരിഗണിക്കുക, പ്രായപരിധി 18-25 വയസ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്.
താല്പര്യമുള്ളവര്‍ക്ക് www.mhrdnab.gov.in ല്‍ ജനുവരി 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മെറിറ്റടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. പരിശീലനം ഒരു വര്‍ഷമാണ്. പ്രതിമാസം 25000 രൂപ സ്റ്റൈപന്റുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hpclcareers.com/apprantices ല്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: