ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ് (ഡിഎസ്എസ്എസ്ബി) വിവിധ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-
ജൂനിയര്‍ എന്‍ജിനീയര്‍/ സെക്ഷന്‍ ഓഫീസര്‍ സിവില്‍ (പരസ്യ നമ്പര്‍ 01/22, പോസ്റ്റ് കോഡ് 801/22), ഒഴിവുകള്‍ 575 (ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് നോര്‍ത്ത്-88, സൗത്ത്-48, ഈസ്റ്റ്-123. ദല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്-9, ദല്‍ഹി ജലബോര്‍ഡ്-98, ദല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന്-52, ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ്-75, ദല്‍ഹി ട്രാന്‍സ്കോ ലിമിറ്റഡ്-19, ഇറിഗേഷന്‍ & ഫുഡ് കണ്ട്രോള്-59, ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്-4)
ജൂനിയര്‍ എന്‍ജിനീയര്‍/സെക്ഷന്‍ ഓഫീസര്‍(ഇലക്ട്രിക്കല്‍) (പരസ്യ നമ്പര്‍ 02/22, പോസ്റ്റ് കോഡ് 802/22), ഒഴിവുകള്‍-116 (ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്- നോര്‍ത്ത്-15, സൗത്ത്-2, ഈസ്റ്റ്-11, ദല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്-3, ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ്-2, ദല്‍ഹി ട്രാന്‍സ്കോ ലിമിറ്റഡ്-37, ദല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന്-8, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍-3), ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്-1)
ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 9300-34800 രൂപ, ഗ്രാഡ്വേ-4200 രൂപ. യോഗ്യത- സിവില്‍/ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സും. പ്രായപരിധി 18-27 വയസ്സ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സിവില്‍ (പരസ്യ നമ്പര്‍ 03/22, പോസ്റ്റ് കോഡ് 803/22), ഒഴിവുകള്‍-151 (ഡിഎംസി-നോര്‍ത്ത്-38, ഈസ്റ്റ്-39, സൗത്ത്-1, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍-43, ദല്‍ഹി ജലബോര്‍ഡ്-30) അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ (പരസ്യനമ്പര്‍ 04/22, പോസ്റ്റ് കോഡ് 804/22), ഒഴിവുകള്‍-10 (ഡിഎംസി-നോര്‍ത്ത് 5, ഈസ്റ്റ്-5).
യോഗ്യത-സിവില്‍/ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദം. ചില വകുപ്പ്/സ്ഥാപനങ്ങളിലേക്ക് 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. യോഗ്യത- പരീക്ഷ ഫസ്റ്റ് ക്ലാസ്/സെക്കന്റ് ക്ലാസില്‍ വിജയിച്ചിരിക്കണമെന്നുണ്ട്. പ്രായപരിധി 18-30 വയസ്. ശമ്പള നിരക്ക് 9300-34800 രൂപ, ഗ്രേഡ് പേ-4600 രൂപ. ഗ്രൂപ്പ് ബിയില്‍പ്പെടുന്ന തസ്തികയാണിത്.
അസിസ്റ്റന്റ് ലോ ഓഫീസര്‍/ലീഗല്‍/അസിസ്റ്റന്റ് (പരസ്യ നമ്പര്‍ 05/22, പോസ്റ്റ് കോഡ് 805/22), ഒഴിവുകള്‍-26(ദല്‍ഹി ജലബോര്‍ഡ്-2, ദല്‍ഹി പൊലൂഷന്‍ കണ്ട്രോള് കമ്മിറ്റി-3, ലോ ജസ്റ്റിസ് & ലെജിസ്ലേറ്റീവ് അഫേയ്ഴ്സ് വകുപ്പ്-4, ട്രേഡ് & ടാക്സസ്-6, ഡിയുഎസ്ഐബി-4, ഡിഎംസി-നോര്‍ത്ത്-4, സൗത്ത്-2, ഡിപിസിസി-1).
യോഗ്യത- അംഗീകൃത നിയമബിരുദവും 1-3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹിന്ദിവര്ക്കിംഗ് നോളഡ്ജ് വേണം. പ്രായപരിധി 18-35 വയസ്സ്. ശമ്പളനിരക്ക് 9300- 34800 രൂപ ഗ്രേഡ്പേ 4200 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍/ എസ്സി/ എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ സംവരണം, ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിജ്ഞാപനം www.dsssb.delhi.gov.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 9 നകം സമര്‍പ്പിക്കണം. ഡിഎസ്എസ്എസ്ബി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: