കൊച്ചി: ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്‍ വെട്ടേറ്റു മരിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യം. അഖില്‍, സുധീഷ് , ഉമേഷ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൃത്യവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉപാധികളോടെ ആണ് ജാമ്യം. സാക്ഷികളെ സ്വാധീനക്കരുത്, ജില്ല വിട്ടു പോകരുത് അടക്കം വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേസില്‍ പതിനേഴോളം പേര് അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: