തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളയമ്പലം മുതല്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് വരെ മാരത്തോണ്‍ സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനു പ്രസാദ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, അഭിജിത്ത്, കുളങ്ങരകോണം കിരണ്‍, പൂവച്ചല്‍ അജി, നെടുമങ്ങാട് വിഞ്ജിത്ത്, ചൂണ്ടിക്കല്‍ ഹരി, രാമേശ്വരം ഹരി, വിപിന്‍, വട്ടിയൂര്‍ക്കാവ് രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: