സര്‍ബനാനന്ദ സോണോവാള്‍
കേന്ദ്ര ആയൂഷ്, വകുപ്പ് സഹമന്ത്രി
രാജ്യമെമ്പാടും നിരവധി സാംസ്കാരിക , ആധ്യാത്മിക, കാര്‍ഷിക സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് മകര സംക്രാന്തി ദിനമായ ജനുവരി 24 – ന് സൂര്യന് ഉത്തരായന ദിശയില്‍ ഉദിക്കുന്നു. പരിവര്‍ത്തനാത്മകമായ മാറ്റം, അകമെയും പുറമെയും നന്മയ്ക്കു വേണ്ടിയുള്ള മാറ്റം, നക്ഷത്ര തലത്തിലും ജ്യോതിഷ രാശി ചക്ര സൂചനകളിലുമുള്ള മാറ്റം എന്നൊക്കെയാണ് സംക്രാന്തിയുടെ അര്‍ത്ഥം. ഒരര്‍ത്ഥത്തില്‍ ഇത് പ്രപഞ്ചത്തിന്റെ മഥന പ്രക്രിയയാണ്. ഈ സന്ദര്‍ഭത്തിന്റെ സൗന്ദര്യം എന്നു പറയുന്നത് മനുഷ്യ ശരീരത്തിലും മനസിലും പ്രജ്ഞയിലും എന്ന പോലെ ബാഹ്യ ലോകത്തിലും ഒരുപോലെ ഈ മഥനം കൈകോര്‍ത്തു പോകണം എന്ന ചിന്തയെ ഓര്‍മ്മിപ്പിക്കലാണ്.
ഈ അവസരത്തില്‍ സ്വയം പുനരുജ്ജീവിപ്പിക്കുന്ന സൂര്യ നമസ്കാരത്തിന്റെ – സൂര്യനെ നമസ്കരിക്കുന്ന യോഗാസനത്തിന്റെ പ്രത്യേകവും സന്ദര്‍ഭോചിതവുമായ സന്ദേശം വഴി മനുഷ്യരാശിയിലേയ്ക്ക് എത്തുന്നതിന് ആയൂഷ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. യുഗങ്ങളായി യോഗ മനുഷ്യ രാശിക്ക് സേവനം ചെയ്യുന്നു. എന്നാല്‍ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി മുന്‍ കൈ എടുത്തതോടെ യോഗയ്ക്ക് മുമ്പ് എങ്ങുമില്ലാത്ത അളവില്‍ ആഗോള സ്വീകാര്യത കൈവന്നിരിക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിജി 2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ തന്റെ പ്രസംഗത്തില്‍ യോഗയെ അന്താരാഷ്ട്ര തലത്തില്‍ ആഘോഷിക്കാന്‍ ആഗോള സമൂഹത്തോട് അഭര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ 21 ജൂണ്‍ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏതു തരത്തിലുള്ള ആരോഗ്യ വിപത്തിനെയും പ്രതിരോധിക്കാന്‍ നാം നമ്മുടെ ശരീരത്തിനും മനസിനും പ്രജ്ഞയ്ക്കും നല്കുന്ന പരിശീലനം സമീപകാലത്ത് ലോകമെമ്പാടും സംഭവിച്ചിരിക്കുന്ന കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. നമ്മില്‍ മിക്കവരും സൂര്യനമസ്കാരത്തെ കുറിച്ച് കേട്ടിരിക്കും. പക്ഷെ അത് കൃത്യമായി അനുഷ്ഠിക്കുന്നവര്‍ വളരെ കുറവായിരിക്കും. സൂര്യനെ നമസ്കരിക്കുന്നതിനും അപ്പുറത്താണ് ഈ യോഗാസനങ്ങളുടെ പ്രാധാന്യം. മനുഷ്യരുടെ ശാരീരിക, മാനസിക, ആധ്യാത്മിക സൗഖ്യത്തിനു മേല്‍ ഇതിന് അത്രയേറെ പ്രാധാന്യം ഉണ്ട്. പതിവായി മുറപ്രകാരം സൂര്യനമസ്കാരം ചെയ്യുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷിയും ഊര്‍ജ്ജസ്വലതയും വര്‍ധിപ്പിക്കുക മാത്രമല്ല, അതിവേഗം ചലിക്കുകയും സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല ലോകത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സമീപനം അടിസ്ഥാനമാക്കി ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തിന് ആദരം ആര്‍പ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഗവണ്മെന്റ് പൂര്‍ണമായും ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഈ ബഹുജന വിശദീകരണ പരിപാടിയില്‍ മറ്റു കേന്ദ്ര മന്ത്രാലയങ്ങളെയും സംസ്ഥാന ഗവണ്മെന്റുകളെയും മാത്രമല്ല ആഗോള യോഗ സമൂഹത്തിലെ എല്ലാ പ്രമുഖ ഗുണഭോക്താക്കളെയും ആയൂഷ് മന്ത്രാലയം പങ്കെടുപ്പിച്ചു. യോഗയ്ക്കുള്ള ആഗോള അഭ്യര്‍ത്ഥനയെ സൂര്യനമസ്കാരം കൂടുതലായി പ്രതിനിധീകരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ചൈതന്യസ്രോതസാണ് സൂര്യന്. അതിനാല്‍ സൂര്യ നമസ്കാരം തീര്‍ച്ചയായും സകല മനുഷ്യര്‍ക്കും പാര്‍ശ്വഫല രഹിതമായ ഊര്‍ജ്ജമാണ്. കേവിഡ് 19 ന്റെ വ്യാപനം വീണ്ടും തടയുന്നതിനുള്ള ഏറ്റവും അടിയന്തര മുന്‍ ഉപാധിയായി ലോകം ആ ഊര്‍ജ്ജത്തെയും അതില്‍ നിന്നുള്ള ശക്തമായ രോഗപ്രതിരോധ ശേഷിയെയും ഇപ്പോള്‍ തിരിച്ചറിയുന്നു. ഇക്കാരണത്താല്‍ സൂര്യ നമസ്കാരം പിന്നെയും കൂടുതല്‍ പ്രാധാന്യമുള്ളതായിരിക്കുന്നു. ഇക്കാരണത്താലാണ് ഈ പരിപാടിയില്‍ യോഗ ഗുരുക്കന്മാര്, പ്രധാന യോഗ സ്ഥാപനങ്ങള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്മെന്റുകള് തുടങ്ങി എല്ലാ പ്രമുഖ ഗുണഭോക്താക്കളെയും ഞങ്ങള്‍ പങ്കെടുപ്പിച്ചത്. ഒറ്റ പരിപാടി കൊണ്ടു മാത്രം അവസാനിപ്പിക്കുന്ന സമീപനമല്ല ഞങ്ങളുടെത്. കാരണം ശാശ്വത ഫലം സൃഷ്ടിക്കുന്നതിന് കര്‍മ്മപരിപാടി നടപ്പിലാക്കുന്നതിലും രൂപരേഖയിലും, തുടര്‍ച്ചയും കൂട്ടായ പ്രവര്‍ത്തനവമാണ് കൂടുതല്‍ ആവശ്യം എന്ന് മന്ത്രാലയും ശക്തമായി വിശ്വസിക്കുന്നു. ജനുവരി 14 ലെ പ്രദര്‍ശന പരിപാടി ഈ തുടര്‍ച്ചയുടെ ഭാഗമാണ്. അടുത്ത കാലത്ത് 75 കോടി സൂര്യ നമസ്കാരം സംഘടിപ്പിക്കുന്ന സംരംഭത്തിന്റെ തുടക്കത്തില്‍ ഇക്കാര്യം ഞാന്‍ ഹൈദരാബാദിലും പറഞ്ഞിരുന്നു.
സൂര്യ നമസ്കാരം 12 പടികളിലായി അനുഷ്ടിക്കുന്ന എട്ട് ആസനങ്ങളുടെ ഗണമാണ്. ഈ ആസനങ്ങളുടെ പ്രയോജനം എന്നു പറയുന്നത് ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യാവുന്നതാണ് എന്നതത്രെ. ഈ 12 പടികളും നിത്യവും അനുഷ്ഠിച്ചാല്‍ പുറത്തുനിന്നു വരുന്ന ഏത് ആരോഗ്യപ്രശ്നത്തെയും മനുഷ്യ ശരീരം പ്രതിരോധിക്കുകയും ചെയ്യും. സൂര്യനമസ്കാരം പതിവായി ചെയ്താല്‍ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ച് ഞാന്‍ ഇവിടെ വിസ്തരിക്കുന്നില്ല. എന്നാല്‍ എന്നെ പോലെ ഇതു നിത്യവും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ, ഇതു വഴി ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയും സൗഖ്യവും ഞാന്‍ അനുഭവിക്കുന്നു. അങ്ങനെ എന്റെ ചികിത്സയ്ക്കു വേണ്ടി ഞാനും രാജ്യവും ചെലവിടേണ്ടിയിരുന്ന പണം വലിയ അളവു വരെ ലാഭിക്കാന്‍ സാധിക്കുന്നു.
ആഗോള സമൂഹത്തിന്റെ പുതിയ തീരുമാനത്തെ തീര്‍ച്ചയായും ഈ മകര സംക്രാന്തി ദിനം വിളമ്പരം ചെയ്യുമെന്നും, സൂര്യനെയും സൂര്യ നമസ്കാരത്തെയും പോലെ സ്വാഭാവികഊര്ജ്ജ സ്രോതസുകളും, ഏറ്റവും മികച്ചതും, ആശ്രയിക്കാവുന്നതുമായ സുഹൃത്തുക്കളുമായുള്ള സൗഹൃദം വരാനിരിക്കുന്ന ദിനം മുഴുവന്‍ തുടരാന്‍ ഒരുമിച്ചു പ്രയത്നിക്കുമെന്നും എനിക്കു ഉറപ്പുണ്ട്. ഒരു തരത്തില്‍ ഇത് ഭൂമി എന്ന നമ്മുടെ ഗ്രഹത്തെ ഒന്നില്‍ കൂടുതലാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: