കൈയില്‍ അവല്‍പ്പൊതിയുമായി ദ്വാരകയിലെത്തിയ സതീര്‍ത്ഥ്യനായ കുചേലനെ, ഭഗവാന് ശ്രീകൃഷ്ണന് ധനാഢ്യനാക്കിയ നാളാണ് സ്വര്‍ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. വിഷ്ണുഭഗവാന്റെ അനുഗ്രഹത്താല്‍ മോക്ഷപ്രാപ്തി കൈവരിക്കാന്‍ സ്വര്‍ഗവാതില്‍ ഏകാദശീ വ്രതമാണ് ഏറ്റവും ശ്രേഷ്ഠമായതെന്നാണ് വിശ്വാസം. കൃത്യതയോടെ അനുഷ്ഠിച്ചാല്‍ പിതൃക്കളിലേക്കും നീളുന്നു ആ ഫലസിദ്ധി.
ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയിലാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി ആചരിക്കുന്നത്. സ്വര്‍ഗവാതില്‍ ഏകാദശിക്ക് ഗീതാജയന്തി ദിനമെന്ന പ്രത്യേകത കൂടിയുണ്ട്. അര്ജ്ജുനന് കൃഷണ്ന്‍ ഗീത ഉപദേശിച്ചത് ഈ നാളിലത്രേ. ഏകാദശിക്ക് ഒരുനാള്‍ മുമ്പേ തന്നെ ഒരിക്കലൂണെടുത്ത് വ്രതാനുഷ്ഠാനം തുടങ്ങുന്നു. പിറ്റേന്ന് അതായത് ഏകാദശി നാളില്‍ പൂര്‍ണമായും ഉപവസിക്കണം. പകലുറക്കവും എണ്ണതേച്ചു കുളിയും നിഷിദ്ധമാണ്. മറ്റു ചിന്തകള്‍ക്ക് ഇടം നല്‍കാതെ ഭഗവാനെ ധ്യാനിച്ച് വിഷ്ണു സഹസ്രനാമം, വിഷ്ണുസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നിവ ജപിക്കുക.
വിഷ്ണുക്ഷേത്ര ദര്‍ശനവും അനിവാര്യമാണെന്ന് പറയപ്പെടുന്നു. ക്ഷേത്രദര്ശനത്തിനുമുണ്ട് പ്രത്യേകത. മുന്‍വാതിലിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം പൂര്‍ത്തിയാക്കി മറ്റൊരു വാതിലിലൂടെ വേണം പുറത്തു കടക്കാന്‍. ഇത് സ്വര്‍ഗവാതില്‍ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ദ്വാദശി നാളിലാണ് പാരണ വീടല്‍ (വ്രതമവസാനിപ്പിക്കുന്ന ചടങ്ങ്). തുളസി ഇലയും മലരും ഇട്ട വെള്ളം കുടിച്ച് വ്രതമവസാനിപ്പിക്കാം.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സ്വര്‍ഗവാതില്‍ ഏകാദശി. മാര്ഗഴികളഭാഭിഷേകം, സിംഹാസന വാഹനത്തില്‍ പത്മനാഭ സ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും തിരുവാംപാടി ശ്രീകൃഷ്ണ സ്വാമിയുടെയും വിഗ്രഹമെഴുന്നള്ളിപ്പ് എന്നിവയാണ് ചടങ്ങുകളില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: