ഗുവാഹത്തി: പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
കോണ്‍ഗ്രസ് ഹൈക്കമാന്റും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയും ഈ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയാണെന്നും ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ജനവരി അഞ്ചിന് പഞ്ചാബ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്ളൈഓവറില്‍ റോഡ് തടസ്സം കാരണം 15-20 മിനിറ്റ് നേരം കുടുങ്ങിപ്പോയിരുന്നു.
‘കോണ്‍ഗ്രസ് നേതാക്കളുടെ ബുദ്ധിശൂന്യമായ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഈ ഗൂഢാലോചനയില്‍ അവരും പങ്കാളികളാണെന്ന് വിശ്വസിക്കേണ്ടതായി വരും. ഡിഎസ്പിയുടെയും പഞ്ചാബ് പൊലീസിലെ എസ് എച്ച് ഒയുടെയും പ്രതികരണങ്ങളില്‍ നിന്നും പഞ്ചാബ് സര്‍ക്കാരിന് ഈ ഗൂഢാലോചനയെപ്പറ്റി മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ പരിപാടി ചില തീവ്രവാദി സംഘങ്ങളുടെ ഗൂഡാലോചന കാരണം തടസ്സപ്പെട്ടു. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രിയെ രക്ഷിക്കുന്നതില്‍ നിന്നും പഞ്ചാബ് പൊലീസിനെ തടയുകയായിരുന്നു പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.’- ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: