മുംബൈ: ട്വിറ്ററിലൂടെ അശ്ലീലമായി തന്നെ വിമര്‍ശിച്ച സിദ്ധാര്‍ത്ഥിന്റെ മാപ്പ് അപേക്ഷയോട് പ്രതികരിച്ച് ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്. സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ക്കെതിരെ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായതോടെയാണ് താരം മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കത്തും പങ്കുവച്ചിരിന്നു. സിദ്ധാര്‍ത്ഥ് മാപ്പ് പറഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും, പക്ഷേ ഇത്തരം വാക്കുകള്‍ ഒരു സ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതെന്നും സൈന വ്യക്തമാക്കി.
‘പ്രിയപ്പെട്ട സൈന കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാന്‍ കുറിച്ച പരുഷമായ തമാശയ്ക്ക് മാപ്പ് ചോദിക്കുകയാണ്. പല കാര്യങ്ങളിലും എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ടാകാം. പക്ഷേ, നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ ഒന്നും എന്റെ സ്വരത്തേയും വാക്കുകളേയും ന്യായീകരിക്കുന്നില്ല. തമാശയായിരുന്നെങ്കിലും ആ തമാശ പോലും വിശദീകരിക്കേണ്ടതുണ്ട്. പക്ഷേ അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാന്‍ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്ന് നിന്നതില്‍ ക്ഷമ ചോദിക്കുന്നു.’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചത്.
വിവിധ കോണുകളില്‍ ഉള്ള ആളുകള്‍ ആരോപിക്കുന്നത് പോലെയുള്ള യാതൊരു മോശം അര്‍ത്ഥവും എന്റെ വാക്കുകള്‍ക്കും തമാശയ്ക്കും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഞാന്‍ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു. നിങ്ങള്‍ ഈ കത്ത് സ്വീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ എന്നും എന്റെ ചാമ്പ്യനാണെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.
ട്വീറ്റിന് മറുപടിയായി പിന്നീട് സൈനയും രംഗത്തെതിയിരുന്നു. ട്വിറ്ററില്‍ എന്റെ പേര് ട്രെന്‍ഡിങ്ങില്‍ വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ഞാനൊരിക്കലും സിദ്ധാര്‍ത്ഥുമായി ഇടപഴകിയിട്ടില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ദൈവം അവനെ രക്ഷിക്കട്ടെ’ എന്നായിരുന്നു സൈനയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: