ലഖ്നോ: മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്ന ധാരാ സിങ്ങ് ചൗഹാന് ഉപദേശം നല്കി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്നായിരുന്നു കേശവ് ചന്ദ്ര മൗര്യ ധാരാസിങ്ങ് ചൗഹന് നല്കിയ ഉപദേശം,.
‘ബിജെപി കുടുംബത്തില്‍ നിന്ന് ഏതൊരംഗം പോയാലും അത് വേദനിപ്പിക്കും. മുങ്ങുന്ന കപ്പലില്‍ കയറി യാത്ര പോകാന്‍ തുനിയുന്നത് അവര്‍ക്കെല്ലാം നഷ്ടമായിത്തീരുമെന്ന് മാത്രമേ ഞാന്‍ പറയൂ. മൂത്ത് സഹോദരന് കൂടിയായ ധാരാ സിങ്ങ് ജി…താങ്കളുടെ തീരുമാനം പുനപരിശോധിക്കണം,’ കേശവ് പ്രസാദ് മൗര്യ ട്വിറ്ററിലൂടെ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ബുധനാഴ്ച മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച ധാരാ സിങ് ചൗഹാന്. ഉത്തര്‍പ്രദേശിലെ മറ്റൊരു മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെയാണ് ധാരാ സിങ്ങിന്റെയും രാജി. പകരം ബുധനാഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എയും രണ്ട് സമാജ് വാദി പാര്‍ച്ചി എംഎല്‍എമാരും ബിജെപിയിലേക്ക് എത്തിയിരുന്നു.
ടൈംസ് നൗ ചാനല്‍ ഉള്‍പ്പെടെ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ യോഗി ആദിത്യനാഥ് വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നതിനാല്‍ ആത്മവിശ്വാസത്തിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: