തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി വിസി വി.പി. മഹാദേവന് പിള്ള നല്കിയ കത്തിലെ ഭാഷയേയാണ് പരാമര്‍ശിച്ചത്. വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ആരില്‍ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്നും വ്യക്തമാക്കേണ്ടതാണ്. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനാണ് ആവശ്യപ്പെട്ടത്. യോഗം വിളിക്കാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇനിയും തുടര്‍ന്നാല്‍ ഇതിനെതിനെതിരെ നടപടിയുണ്ടാകൂ. സ്ഥാനത്ത് തുടരണോ എന്നതില്‍ സമയം എടുത്ത് മാത്രമേ തീരുാനം കൈക്കൊള്ളൂ.
ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. അതുകൊണ്ട് തന്നെ ഭരണഘടനാ പദവികളെ ബഹുമാനിക്കാന്‍ ബാധ്യതയുണ്ട്. ഭരണഘടനാപരമായ ബാധ്യതകള്‍ എല്ലാവരും പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കത്തിനെ ഗവര്‍ണര്‍ വിമര്‍ശിച്ചതിന് പിന്നാലെ വിസി അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: