തിരുവനന്തപുരം: ഇ-പോസ് മെഷീനുകളുടെ സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. ഇത് ആ റാം ദിവസമാണ് യന്ത്രതകരാർ മൂലം റേഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് ജനം വലയുന്നത്. ഈ മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് എത്തിയതറിഞ്ഞ് നിരവധി പേരാണ് ഇന്നും റേഷൻ കടകളിലെത്തിയത്.
ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീന്‍ തകരാര്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കള്‍ ആരോപിച്ചു.
മെഷിനിൽ നിന്നും ആപ്ലിക്കേഷൻ നോട്ട് വർക്കിങ് എന്ന മറുപടിയാണ് ലഭിക്കുന്നത്. വിരൽ പതിപ്പിക്കുമ്പോൾ ഏ റെ നേരം യന്ത്രം ഹാങ്ങായി നിൽക്കുകയും പിന്നീട് ക്ലോസ് ആയിപ്പോവുകയുമാണ്. ബയോ മെട്രിക് വിവരം തിരിച്ചറിഞ്ഞാലും ബില്ല് ലഭിക്കാത്ത പ്രശ്നവും ചില കടകളിൽ നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: