ഇന്ത്യയിലെ 33 ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ഫിസിക്സ്, തിയറിട്ടിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി മേഖലകളില്‍ പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനത്തിന് അവസരമൊരുക്കുന്ന ജെസ്റ്റ്-2022 (ജോയിന്റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ്) ദേശീയതലത്തില്‍ മാര്‍ച്ച് 13 ന് നടക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് യന്‍സ് ആന്റ് ടെക്നോളജി തിരുവനന്തപുരം, ഐസറുകള്‍(തിരുവനന്തപുരം ഉള്‍പ്പെടെ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് ബാംഗ്ലൂര്‍, ജെഎന്സിഎഎസ്ആര് ബാഗ്ലൂര്, രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍, ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് കല്പാക്കം, ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ, ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നൈനിതാല്‍, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, ഹരീഷ്ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അലഹബാദ്, ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ തിയറിട്ടിക്കല്‍ സയന്‍സസ് ബാംഗ്ലൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് ചെന്നൈ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാസ്മ റിസര്‍ച്ച് ഗാന്ധിനഗര്‍, ഐയുസിഎഎ പൂനൈ, എന്‍സിആര്‍എ-ടിഫെര് പൂനൈ, ഫിസിക്സ് റിസര്‍ച്ച് ലബോറട്ടറി അഹമ്മദാബാദ്, നൈസര്‍ ഭുവനേശ്വര്‍, ആര്‍ആര്‍സിഎടി ഇന്തോര്‍, സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ് കൊല്‍ക്കത്ത, എസ്എന്ബിഎന് സിബിഎസ് കൊല്‍ക്കത്ത, ടിഫെര് മുംബൈ, ടിഫെര്-ടിസിഐഎസ് ഹൈദരാബാദ്, യുജിസി-ഡിഎഇ സിഎസ്ആര്‍ ഇന്തോര്‍, വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഗവേഷണ പഠനം നടത്താവുന്നത്.
അക്കാദമിക് മികവോടെ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ എംഎസ്സി/ എംഇ/ എംടെക്/എംസിഎ/ബിഎസ്സി/ബിഇ/ബിടെക് യോഗ്യതയുള്ളവര്‍ക്കും മറ്റും ‘ജെസ്റ്റ്-2022’ അഭിമുഖീകരിക്കാം. അപേക്ഷാ ഫീസ് 800 രൂപ. വനിതകള്‍/എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 400 രൂപ. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, പരീക്ഷാ ഘടന, സിലബസ് മുതലായ സമഗ്രവിവരങ്ങളടങ്ങിയ ‘ടെസ്റ്റ് 2022’ വിജ്ഞാപനം www.jest.org.in ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 18 വരെ സമര്‍പ്പിക്കാം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മാംഗ്ലൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഗോവ, മധുര, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വച്ചാണ് മാര്‍ച്ച് 13 ന് പരീക്ഷ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: