Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുവാക്കള്‍ രാഷ്‌ട്രത്തിന്റെ അടിത്തറ

ഉയര്‍ന്ന സാങ്കേതികവിദ്യയും നൂതനമായ നവീകരണ അധിഷ്ഠിത സംരംഭകത്വവും കൂടാതെ, തുടര്‍ച്ചയായ നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ നിലവിലുള്ള അറിവിനെ അടിസ്ഥാനമാക്കിയുള്ള വലിയ തോതിലുള്ള സംരംഭകത്വത്തെ പിന്തുണയ്‌ക്കുന്ന സര്‍ക്കാര്‍ ഭാരത ചരിത്രത്തില്‍ ആദ്യമാണ്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 12, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഏതൊരു സമൂഹത്തിന്റെയും വികസനത്തിന്റെ അടിസ്ഥാന ന്യൂക്ലിയസ്, യുവതലമുറയാണ്. യുവാക്കളുടെ വളര്‍ച്ച അവരുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ പ്രൊഫഷണല്‍, രാഷ്‌ട്രീയ, സാമൂഹിക മേഖലകളുടെ വികസനത്തിനുള്ള സാധ്യതകള്‍ തുറന്നിടുകയും ചെയ്യും. സ്വതന്ത്രഭാരതത്തില്‍ ഇതു മനസ്സിലാക്കി പ്രവര്‍ത്തിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്.

സ്വയം തിരിച്ചറിവിനുള്ള സാഹചര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കാനുള്ള സംവിധാനമാണ് വേണ്ടത്. സാമൂഹിക ജീവിതത്തില്‍ യുവാക്കളുടെ ഇടപെടല്‍, വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം, കരിയര്‍ വളര്‍ച്ച,  സൃഷ്ടിപരമായ പ്രവര്‍ത്തനത്തിന്റെ വികസനം, ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള ആത്മധൈര്യം, നേതൃപാടവം  എന്നിവയൊക്കെയാണ് ഉണ്ടാകേണ്ടത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകളും തീരുമാനങ്ങളും ഇക്കാര്യങ്ങളുടെ ചുവടുപിടിച്ചാണ്. നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും വേണ്ടിയുള്ള മന്ത്രാലയം സ്ഥാപിക്കാനുള്ള തീരുമാനത്തേയും അതിന്റെ ഗുണഫലത്തേയും മാത്രം വിലയിരുത്തിയാല്‍ ബോധ്യമാകുന്ന കാര്യമാണിത്. യുവാക്കളെ നൈപുണ്യമുള്ളവരാക്കി അവരെ ശാക്തീകരിച്ച് സ്വയംതൊഴില്‍ ചെയ്യുന്നവരാക്കാന്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവരെ അതിന് പ്രാപ്തരാക്കാനും നടത്തിയ നീക്കം വലിയ മാറ്റത്തിനു വഴിതെളിച്ചു.  

ആഗോള നിക്ഷേപകരുടെ വളര്‍ന്നുവരുന്ന വിപണിയായി ഇന്ത്യ മാറി.  സംരംഭകത്വം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ സംഭാവന നല്‍കുന്നു. സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം, വിപണി അധിഷ്ഠിത പരിഷ്‌കരണങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മുദ്ര യോജന, അടല്‍ ഇന്നൊവേഷന്‍ മിഷന്‍, 59 മിനിറ്റ് ലോണ്‍, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ തുടങ്ങിയ പ്രധാന സംരംഭങ്ങളെല്ലാം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്‍കുബേറ്ററുകളുടെ എണ്ണം ഓരോ വര്‍ഷവും 40% വര്‍ദ്ധിക്കുന്നതിനാല്‍, സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി ശോഭനമാണ്.  

ഉയര്‍ന്ന സാങ്കേതികവിദ്യയും നൂതനമായ നവീകരണ അധിഷ്ഠിത സംരംഭകത്വവും കൂടാതെ, തുടര്‍ച്ചയായ നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ നിലവിലുള്ള അറിവിനെ അടിസ്ഥാനമാക്കിയുള്ള വലിയ തോതിലുള്ള സംരംഭകത്വത്തെ പിന്തുണയ്‌ക്കുന്ന സര്‍ക്കാര്‍ ഭാരത ചരിത്രത്തില്‍ ആദ്യമാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ സംരംഭം ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള വിദഗ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. നൈപുണ്യ പരിശീലന പരിപാടിയില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ചുള്ള നിര്‍ബന്ധിത മൊഡ്യൂളും, താല്‍പ്പര്യമുള്ള ട്രെയിനികള്‍ക്ക് മെന്ററിംഗും ഹാന്‍ഡ് ഹോള്‍ഡിംഗ് പിന്തുണയും ജില്ലയിലെ സംരംഭകത്വം സുഗമമാക്കുന്നതിന് പ്രധാന്‍ മന്ത്രി കൗശല്‍ കേന്ദ്രങ്ങളെ സംരംഭകത്വ ഹബ്ബുകളാക്കി പരിവര്‍ത്തനപ്പെടുത്തിയതുമൊക്കെ മാറ്റത്തിന്റെ കാറ്റു വീശാന്‍ കാരണമായി. ആത്മധൈര്യവും ഹൃദയ വിശുദ്ധിയും ധൈര്യവും മനഃശക്തിയുമുള്ള യുവതയെ രാഷ്‌ട്രത്തിന്റെ അടിത്തറയായി അംഗീകരിച്ചത് സ്വാമി വിവേകാനന്ദനാണ്. അത്തരമൊരു അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുന്നേറുന്നു എന്ന് നിസ്സംശയം പറയാനാകും.

Tags: രാഷ്ട്രീയംയുവാവ്സ്വാമി വിവേകാനന്ദന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

Alappuzha

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

പാമ്പിനെ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലാന്‍ ശ്രമം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies