ന്യൂദല്‍ഹി: ബംഗാള്‍ വഴി കള്ളനോട്ടുകള്‍ ഇന്ത്യയിലെത്തിക്കുന്ന ബംഗ്ലാദേശ് കേന്ദ്രമായുള്ള അന്താരാഷ്ട്ര ശൃംഖലയെ കണ്ടെത്തി എന്‍ ഐഎ.
2019 നവമ്പര്‍ 26ന് ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ആദ്യമായി കള്ളനോട്ട് കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത്. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് കള്ളനോട്ടുകള്‍ ബംഗാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് എന്‍ ഐഎ കണ്ടെത്തിയത്. യുപിയിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ലഖ്നോവിലെ ഗോമതി നഗറില്‍ നിന്ന് 1.79 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചതോടെയാണ് 2020 ജനവരി 20നാണ് എന്‍ ഐഎ കേസ് ഏറ്റെടുത്തത്.
ഈ കള്ളനോട്ട് ബംഗാളിലെ മാള്‍ഡ വഴിയാണ് വിതരണം ചെയ്തതെന്ന് എന്‍ ഐഎ അന്വേഷണത്തില്‍ വെളിപ്പെടുത്തി. കള്ളനോട്ട് കടത്തിയ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ചക്മലിപൂര് ഗ്രാമത്തിലെ താമസക്കാരനായ സൊഹ്റാബ് ഹുസൈനെതിരെ അധിക കുറ്റപത്രം തയ്യാറാക്കി ഈ കേസില്‍ അന്വേഷണത്തിന് വേഗം കൂട്ടിയിരിക്കുകയാണ് എന്‍ ഐഎ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും യുഎപിഎയും ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘവുമായി നേരിട്ട് ബന്ധമുള്ളയാളാണ് സൊഹ്റാബ് ഹുസൈന്. ഉന്നത ഗുണനിലവാരമുള്ള കള്ളനോട്ടുകളാണ് ഇയാള്‍ ആദ്യം ബംഗാളിലേക്ക് കടത്തുന്നത്. പിന്നീട് അത് ഉത്തര്‍പ്രദേശിലെ വിവിധ പ്രദേശങ്ങളിലേക്ക് കടത്തുന്നതായും എന്‍ ഐഎ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: