പ്യോങ്യാങ്: ഉത്തര കൊറിയ തുടര്‍ച്ചയായ രണ്ടാം തവണയും ബലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഡിസംബറിലെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്‍ സര്‍ക്കാര്‍ പുതിയ പരീക്ഷണവുമായി മുന്നോട്ട് എത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.
പരീക്ഷണത്തിന്റെ ഭാഗമായി മിസൈല്‍ കടലില്‍ വീണു. സബ്മറൈന് ബലിസ്റ്റിക് മിസൈലാണ് കിം ജോങ് ഉന്‍ സര്‍ക്കാര്‍ പരീക്ഷിച്ചതെന്നും ദക്ഷിണ കൊറിയ പറഞ്ഞു. ഇന്നലെ ജനുവരി 10ന് കൂടിയ യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നത്. ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ദക്ഷിണ കൊറിയ ബലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ വിഷയം ആരോപിച്ചത്.
ജപ്പാന് കടല്അതിര്ത്തിയിലാണ് ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സേന അരോപിച്ചു. മിസൈല്‍ പരീക്ഷണത്തിനെതിരെ ജപ്പാനും അല്‍ബേനിയയും ഉത്തര കൊറിയയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പരീക്ഷണം സംബന്ധിച്ച് യാതൊരു വിശദീകരണവും ഉത്തര കൊറിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: