പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളഉടെ ആഭിമുഖ്യത്തിലുള്ള പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി 2022-24 വര്‍ഷം നടത്തുന്ന (രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍) പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (പിജിഡിഎം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എംബിഎയ്ക്ക് തത്തുല്യമാണിത്. എഐസിടിഇയുടെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ജോലി നേടാനാകും.
കഴിഞ്ഞ 2020-22 ബാച്ചില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും 10.30 ലക്ഷം മുതല്‍ 29.50 ലക്ഷം രൂപ വരെ ശമ്പളത്തില്‍ തൊഴില്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്, ബ്രോക്കേഴ്സ് ഇന്‍ഷുറന്‍സ്, ഫിസന്സിങ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഐടി, കണ്‍സള്‍ട്ടിങ് മുതലായ മേഖലകളിലെ വന്‍കിട കമ്പനികളാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. സ്വകാര്യ മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാകാറുള്ളത്.
ഇന്‍ഷുറന്‍സിന് പ്രാമുഖ്യമുള്ള മാനേജ്മെന്റ് വിദ്യാഭ്യാസമാണിത്. പ്രോബ്ലം സോള്‍വിങ്, കേസ്/പ്രോജക്ട് സ്റ്റഡി, ഓഫ് കാമ്പസ് റിസര്‍ച്ച് മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കാളിത്തമുണ്ടാകും. എട്ട് ആഴ്ചത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്. മികച്ച പഠന സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. രണ്ട് വര്‍ഷത്തെ പഠനത്തിന് ട്യൂഷന് ഫീസായി 9,43,000 രൂപയും ഹോസ്റ്റല്‍ & ബോര്‍ഡിങ് ചാര്‍ജായി 3,07,000 രൂപയും നല്‍കണം.
50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാലയില്‍നിന്നും മൂന്ന് വര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രായം 2022 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 30 വയസ്സുവരെയാകാം. മാര്‍ച്ച് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഐഐഎം-ക്യാറ്റ് 2021/സിമാറ്റ് 2022 സ്കോര്‍ അടിസ്ഥാനത്തില്‍ റിട്ടണ്‍ എബിലിറ്റി/ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തിയാണ് സെലക്ഷന്. അക്കാദമിക് മെരിറ്റും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.niapune.org.in ല്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക് [email protected] ല്‍ ബന്ധപ്പെടാം. വിലാസം: National Insurance Academy, Pune- 411045.
പ്രതികരിക്കാൻ ഇവിടെ എഴുതുക: