എരുമേലി: അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സന്ദേശം പകര്‍ന്ന് എരുമേലിയില്‍ ചന്ദനക്കുടം ആഘോഷിച്ചു. അമ്പലപ്പുഴ പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രതിനിധികളും പങ്കെടുത്ത സൗഹൃദ സംഗമം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ചന്ദനക്കുട ഘോഷയാത്ര പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
ആന്റോ ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കെ. ജെ. തോമസ്, പിഎസ് സി അംഗം പി.കെ. വിജയകുമാര്‍, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജുകുട്ടി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സുഭേഷ് സുധാകരന്‍, ജൂബി അഷറഫ്, നാസര്‍ പനച്ചി, വി.ഐ. അജി, പി.എ. ഷാനവാസ്, ജെസ്ന നജീബ്, സഖറിയ ഡൊമിനിക്, റ്റി.എസ്. അശോക് കുമാര്‍, ബിജി കല്ല്യാണി, എ.സി. അനില്‍, അനിയന്‍ എരുമേലി, എസ്. മനോജ്, വി.പി. വിജയന്‍പിള്ള, ഹരിദാസ് നീലകണ്ഠന്‍, മുജീബ് റഹ്മാന്‍, പി.ആര്‍. ഹരികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: