തിരുവനന്തപുരം: ക്ഷേത്രകലാ അക്കാദമി പുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്പം, ലോഹശില്പം, ശിലാശില്പം, ചെങ്കല്ശില്പം, യക്ഷഗാനം, മോഹിനിയാട്ടം, ചുമര്‍ചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളല്‍, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാര്‍കൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടല്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.
ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2020, 2021 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്ക്കാരം, ക്ഷേത്രകലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലശ്രീ പുരസ്ക്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നല്‍കും. വിവിധ ക്ഷേത്രകലകളില്‍ പ്രാവീണ്യം തെളിയിച്ച 2022 ജനുവരി ഒന്നിന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരന്‍മാരില്‍ നിന്ന് യുവപ്രതിഭാ പുരസ്ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം ംംം.സവെലവേൃമസമഹമമരമറലാ്യ.ീൃഴ ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പതിയ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂര്‍ 670303 എന്ന വിലാസത്തില്‍ ഫെബ്രവരി 10 ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. ഫോണ്‍: 0497 2986030, 9847913669, 9847510589.
പ്രതികരിക്കാൻ ഇവിടെ എഴുതുക: