മെല്‍ബണ്‍: കളിക്കളത്തില്‍ എയ്സുകള്‍ പായിച്ച് മിന്നും വിജയങ്ങള്‍ നേടുന്ന ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് കളത്തിന് പുറത്തെ ‘കോര്‍ട്ടി’ ല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ അട്ടിമറി വിജയം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ദ്യോക്കോവിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉത്തരവ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി റദ്ദാക്കി. ഇനി ദ്യോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ കളിക്കളത്തില്‍ പോരാടാം. ഈ മാസം 17 നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക. നിലവിലെ പുരുഷ ചാമ്പ്യനാണ് ഈ സെര്‍ബിയന്‍ താരം. എത്രയും പെട്ടെന്ന് ദ്യോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നും കോടതി ഉത്തരവിട്ടു. വിധി വന്ന മുപ്പത് മിനിറ്റിനുള്ളില്‍ ദ്യോക്കോവിച്ചിനെ മോചിപ്പിച്ചു.
കൊവിഡ് വാകസിന് എടുക്കാത്തതിന്റെ പേരിലാണ് ദ്യോക്കോവിച്ചിന്റെ വിസ റദ്ദാക്കിയത്. ഓസ്്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനായി കഴിഞ്ഞയാഴ്ച മെല്‍ബണിലെത്തിയ ദ്യോക്കോവിച്ചിനെ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പിന്നീട് കുടിയേറ്റ നിയമം ലംഘിക്കുന്നവരെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. അവിടെ കരുതല്‍ തടങ്കലിലായിരുന്നു അദ്ദേഹം. വിസ റദ്ദാക്കിയതിനെതിരെ ദ്യോക്കോ കോടതിയെ സമീപീക്കുകയായിരുന്നു. ഡിസംബറില്‍ കൊവിഡ് ബാധിച്ചിരുന്നതിനാലാണ് വാക്സിന് സ്വീകരിക്കാതിരുന്നതെന്നും മെഡിക്കല്‍ ഇളവ് ലഭിച്ചതിനാലാണ് ഓസ്ട്രേലിയയിലേക്ക്് യാത്രതിരിച്ചതെന്നും ദ്യോക്കോവിച്ചിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: