ന്യൂദല്‍ഹി: കാശി വിശ്വനാഥ് ധാമിലെ പൂജാരിമാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് പാദരക്ഷകള്‍ സമ്മാനമായി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം കൂടിയായ കാശില്‍ നരേന്ദ്രമോദി ശ്രദ്ധചെലത്തുന്നതിന്റെ ഭാഗമായണ് വിശ്വനാഥ് ക്ഷേത്രത്തിലെ ജീവന്‍ക്കാര്‍ക്ക് 100 ജോഡി ചണ പാദരക്ഷകള്‍ അയച്ചുകൊടുത്ത്.
ക്ഷേത്രപരിസരത്ത് തുകല്‍ അല്ലെങ്കില്‍ റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പാദരക്ഷകള്‍ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ കാശി വിശ്വനാഥധാമില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ ഡ്യൂട്ടി നഗ്നപാദരായി നിര്‍വഹിച്ചതായി അദ്ദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു.
കാശിലെ കാലവസ്ഥയില്‍ തണുത്ത തറയില്‍ പാദരക്ഷകള്‍ ഉപയോഗിക്കാതെ നില്‍ക്കുന്നത് ദുശ്ശഹമാണെന്നും അദേഹം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഉടന്‍ തന്നെ 100 ജോടി ചണ പാദരക്ഷകള്‍ വാങ്ങി കാശി വിശ്വനാഥ് ധാമിലേക്ക് അയച്ചുകൊടുത്തത്. അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ക്ഷേത്രപരിസരത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ധാം പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: